ഹൈദരാബാദ്: യമഹ മോട്ടോർ തങ്ങളുടെ യമഹ R15M ന്‍റെ പുതുക്കിയ മോഡൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ആകർഷകമായ പുതിയ ഫീച്ചറുകളോടെ കാർബൺ ഫൈബർ പാറ്റേണിലാണ് പുതിയ മോഡൽ പുറത്തിറക്കിയത്. വാട്ടർ ഡിപ്പിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച പുതിയ ബൈക്കിന്‍റെ വിലയും സവിശേഷതകളും പരിശോധിക്കാം.
ഫീച്ചറുകൾ:
- എഞ്ചിൻ: ലിക്വിഡ് കൂൾഡ് എഞ്ചിൻ, 150 സിസി ഫ്യുവൽ ഇഞ്ചക്‌റ്റ്ഡ് എഞ്ചിൻ, 4-സ്ട്രോക്ക്, SOHC, 4-വാൽവ്, 13.5 kW പവറും 14.2 Nm കരുത്തും
- 6-സ്‌പീഡ് ട്രാൻസ്‌മിഷൻ ഗിയർബോക്‌സ്
- കംപ്രഷൻ അനുപാതം: 11.6 : 1
- ആധുനിക വാട്ടർ ഡിപ്പിങ് സാങ്കേതികവിദ്യ
- ടേൺ-ബൈ-ടേൺ നാവിഗേഷൻ
- മ്യൂസിക്, വോളിയം കൺട്രോൾ
- മികച്ച സ്വിച്ച് ഗിയർ
- പുതിയ എൽഇഡി ലൈസൻസ് പ്ലേറ്റ് ലൈറ്റ്
- വീൽ സ്‌പിൻ കുറയ്‌ക്കുന്നതിനായി ട്രാക്ഷൻ കൺട്രോൾ സിസ്റ്റം
- ഡിജിറ്റൽ കളർ ടിഎഫ്‌ടി സ്‌ക്രീൻ
- ബ്ലൂടൂത്ത് കണക്‌റ്റിവിറ്റി
- കളർ ഓപ്ഷനുകൾ: കാർബൺ ഫൈബർ പാറ്റേൺ, മെറ്റാലിക് ഗ്രേ
- വില: പുതിയ കാർബൺ ഫൈബർ പാറ്റേണിൽ യമഹ R15M ന്‍റെ എക്‌സ്ഷോറൂം വില 2,08,300 രൂപയും മെറ്റാലിക് ഗ്രേ വേരിയന്‍റിൽ എക്‌സ്ഷോറൂം വില 1,98,300 രൂപയുമാണ്.
മ്യൂസിക്, വോളിയം കൺട്രോൾ ഫങ്‌ഷനുകൾ ലഭ്യമാക്കാനായി വൈ-കണക്‌ട് എന്ന ആപ്ലിക്കേഷൻ ഉപയോഗിക്കാനാകും. ഇതിനായി റൈഡർമാർ അവരുടെ സ്‌മാർട്ട്‌ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. ഗൂഗിൾ പ്ലേ സ്റ്റോർ (ആൻഡ്രോയ്‌ഡ്), (ആപ്പ് സ്റ്റോർ) ഐഒഎസ് എന്നിവയിൽ വൈ-കണക്‌ട് ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. യമഹ മോട്ടോറിന്‍റെ എല്ലാ ഡിലർഷിപ്പുകളിലും യമഹ R15M ന്‍റെ പുതുക്കിയ മോഡൽ ലഭ്യമാകും.