ETV Bharat / automobile-and-gadgets

ഓടിക്കാന്‍ സുഖം ഓട്ടോമാറ്റിക് കാറുകള്‍ ; എങ്കിലും ഇന്ത്യക്കാര്‍ക്ക് പ്രിയം മാനുവല്‍ കാറുകള്‍, കാരണമറിയാം

ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും മാനുവല്‍ കാറുകള്‍ വാങ്ങാനാണ് താത്പര്യപ്പെടുന്നത് എന്നാണ് കണക്കുകള്‍ പറയുന്നത്.

Manual Car or Automatic car  Manual Car  Automatic car  Manual or Automatic car is better
Why Indians prefer Manual Cars over Automatic cars
author img

By ETV Bharat Kerala Team

Published : Mar 14, 2024, 4:03 PM IST

Updated : Mar 14, 2024, 4:38 PM IST

കൊവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യന്‍ വാഹന വിപണി അതിവേഗം പിടിച്ചടക്കിയ വിഭാഗമാണ് ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്‌മിഷന്‍ കാറുകള്‍(AMT Cars). വാഹനം ഓടിക്കുന്നതിലുള്ള സൗകര്യമാണ് കൂടുതല്‍ പേരെയും ഓട്ടോമാറ്റിക്കിലേക്ക് ആകര്‍ഷിക്കുന്നത്. ട്രാഫിക്കുള്ള റോഡുകളില്‍ ഇടക്കിടെ ക്ലച്ച് ചവിട്ടിയും ഗിയര്‍ മാറ്റിയും നിരങ്ങി നീങ്ങുന്നത് ഓര്‍ക്കുന്നത് തന്നെ പലര്‍ക്കും മടുപ്പാണ്. ഈ കാരണങ്ങളൊക്കെ ചിലരെയെങ്കിലും ഓട്ടോമാറ്റിക് കാറുകള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാകും. എങ്കിലും, കണക്കുകള്‍ പറയുന്നത് ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും മാനുവല്‍ കാറുകളാണ് വാങ്ങാന്‍ താത്പര്യപ്പെടുന്നത് എന്നാണ്. അടിക്കടിയുള്ള ഗിയര്‍ ചേഞ്ചിന്‍റെ താളം ഇഷ്‌ടപ്പെടുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും എന്ന് സാരം

എന്തുകൊണ്ടാണ് ഇന്ത്യക്കാർ ഓട്ടോമാറ്റിക്കിനെക്കാൾ മാനുവൽ കാറുകൾ ഇഷ്ടപ്പെടുന്നത്? കാരണങ്ങള്‍ പരിശോധിക്കാം (Why Indians prefer Manual Cars over Automatic cars)

വില വ്യത്യാസം : ഇന്ത്യന്‍ വിപണി ഭൂരിഭാഗവും മാനുവൽ കാറുകൾ ഇഷ്‌ടപ്പെടുന്നതിന്‍റെ പ്രധാന കാരണം വിലയിലെ വ്യത്യാസമാണെന്ന് വിദഗ്‌ധർ പറയുന്നു (Price difference). സ്‌പിന്നി റിപ്പോർട്ട് പ്രകാരം, ഓട്ടോമാറ്റിക് കാറിന്‍റെ എൻട്രി ലെവൽ തുക മാനുവല്‍ കാറുകളെക്കാള്‍ 80,000 രൂപ അധികമാണ്. മാനുവൽ വേരിയന്‍റിനേക്കാൾ അധികം തുക എഎംടി വേരിയന്‍റിന് നൽകേണ്ടി വരുന്നത് ഉപഭോക്താക്കളെ മാനുവലിനോട് അടുപ്പിക്കുന്നു.

ഇൻഷുറൻസ് ചെലവുകൾ : ഓട്ടോമാറ്റിക് ഗിയർബോക്‌സ് സാങ്കേതികവിദ്യ ആയതിനാല്‍ കാറിന്‍റെ വില ഉയരുന്നത് ഇൻഷുറൻസ് ചെലവിന്‍റെയും വർദ്ധനവിന് കാരണമാകും(Insurance Costs). ഇത് വാഹനത്തെ കൂടുതല്‍ ചെലവേറിയതാക്കും. എൻട്രി ലെവൽ വാഹനങ്ങളിൽ ഈ വ്യത്യാസം പ്രകടമായി കാണാം. വിലയും ഇൻഷുറൻസ് ചെലവും ലാഭിക്കാൻ സ്വാഭാവികമായി മാനുവൽ വേരിയന്‍റുകൾ ഉപഭോക്താക്കള്‍0 തിരഞ്ഞെടുക്കുന്നു.

മെയിന്‍റനൻസ് ചെലവ് : ആളുകൾ മാനുവൽ കാറുകളോട് കൂടുതല്‍ താൽപര്യം കാണിക്കുന്നതിന്‍റെ മറ്റൊരു പ്രധാന കാരണം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് മെയിന്‍റനൻസ് ചെലവുകളാണ്(Maintenance costs). ഓട്ടോമാറ്റിക് ഗിയർ ബോക്സ് കാറുകളുടെ അറ്റകുറ്റപ്പണികൾക്ക് മാനുവൽ ഗിയർ ബോക്സ് വാഹനങ്ങളേക്കാൾ ചെലവ് കൂടതലാണ്. വാാഹനങ്ങളിൽ പതിവായി ചെയ്യേണ്ടി വരുന്ന ഓയില്‍ ചേഞ്ചുകള്‍ക്കും മാനുവൽ കാറിലാണ് ചെലവ് കുറവ്.

വിശ്വാസ്യത : വാഹനത്തെ സംബന്ധിച്ച് അതിനെ ജനപ്രിയമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് വിശ്വാസ്യതയാണ് (Reliability). ഓട്ടോമാറ്റിക് ഗിയർബോക്‌സ് വാഹനങ്ങളെ അപേക്ഷിച്ച് മാനുവൽ ഗിയർ ബോക്‌സ് വാഹനങ്ങള്‍ക്കാണ് വിശ്വാസ്യത കൂടുതലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യ പോലെ സവിശേഷമായ വിപണിയില്‍ ഇത്തരമൊരു ഘടകം മാനുവൽ കാറുകളുടെ സ്വീകാര്യത വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. . മാനുവൽ ഗിയർ ബോക്സ് എഎംടി വേരിയന്‍റിനേക്കാൾ ദീര്‍ഘകാലം പ്രവർത്തിക്കും.

ഗിയർ ബോക്‌സ് പ്രശ്‌നങ്ങൾ : മാനുവൽ കാറുകളിലെ ഗിയർ ബോക്‌സ് സംവിധാനത്തേക്കാൾ സങ്കീർണ്ണമാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാറിലെ ഗിയർ ബോക്‌സ് സംവിധാനം(Gear Box Problem). പലപ്പോഴും എഎംടി ഗിയർബോക്‌സ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ടെക്‌നീഷ്യനെ ലഭിക്കുക ബുദ്ധിമുട്ടാണ്. അതേസമയം മാനുവൽ ഗിയർ ബോക്സിന് വേണ്ടി ഒരു മെക്കാനിക്കിനെ കണ്ടെത്തുന്നത് അത്ര പാടുള്ള കാര്യമല്ല. മാനുവൽ കാറുകൾ വർഷങ്ങളായി വിപണിയില്‍ ഉള്ളതിനാല്‍ മിക്കവാറും എല്ലാ മെക്കാനിക്കുകളും ഇതുമായി പരിചിതരാണ്.

അമിതമായ ഹീറ്റിങ് : കനത്ത ട്രാഫിക് ഉള്ള സ്ഥലങ്ങളില്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകള്‍ അമിതമായി ചൂടാകുന്ന സാഹചര്യമുണ്ട് (Overheating). ഡ്രൈവ് മോഡിലായിരിക്കുമ്പോൾ ബ്രേക്കിൽ കാൽ വെച്ചുകൊണ്ടു തന്നെ വേഗത കുറയ്ക്കേണ്ടതുണ്ട്. അതേസമയം, മാനുവൽ ഗിയർബോക്സിലാകട്ടെ ഈ പ്രശ്നങ്ങളൊന്നുമില്ല.

ഡ്രൈവർക്ക് വാഹനത്തിന്മേല്‍ കൂടുതൽ നിയന്ത്രണം നൽകുന്നു എന്നതാണ് പല കാർ ഉടമകളും മാനുവല്‍ കാറുകൾ ഇഷ്‌ടപ്പെടുന്നതിന്‍റെ മറ്റൊരു കാരണം. ഡ്രൈവിംഗ് അനുഭവത്തിൽ ഇത് പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. ഇക്കാരണങ്ങളൊക്കെയാണ് ഇന്ത്യയിലെ കാർ പ്രേമികളെ ഓട്ടോമാറ്റിക്കിനേക്കാൾ മാനുവൽ കാറുകള്‍ മോഹിപ്പിക്കുന്നത്.

Also Read : ചെലവ് ചുരുക്കലോ വില വര്‍ദ്ധനയോ? ഹ്യുണ്ടായ് ജനപ്രിയ മോഡലുകള്‍ നിലനിര്‍ത്താന്‍ എന്ത് തന്ത്രങ്ങളാകും സ്വീകരിക്കുക?

Last Updated : Mar 14, 2024, 4:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.