ഹൈദരാബാദ്: തങ്ങളുടെ 'വി' കുടുംബത്തിലേക്ക് പുതിയ അംഗത്തെ ചേർത്ത് വിവോ. വിവോ V40e സ്‌മാർട്‌ഫോൺ ഇന്ന് (സെപ്‌റ്റംബർ 25) ഇന്ത്യയിൽ അവതരിപ്പിച്ചു. മീഡിയാടെക് ഡയമെൻസിറ്റി 7300 SoC പ്രൊസസറും 50 മെഗാപിക്‌സൽ സെൽഫി ക്യാമറയുമുള്ള പുതിയ ഫോണിന് 5500 mAh ബാറ്ററി പവറുമുണ്ട്. വിവോ V40e യുടെ കൂടുതൽ സവിശേഷതകളും വിലയും ഓഫറുകളും പരിശോധിക്കാം.
ഫീച്ചറുകൾ:
- ഡിസ്പ്ലേ: 6.77 ഇഞ്ച് കർവ്‌ഡ് 3D ഫുൾ HD+, 2392x1080 റെസല്യൂഷൻ, AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, എച്ച്‌ഡിആർ10, P3 കളർ ഗാമറ്റ്
- ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള (OIS) സോണി IMX882 പ്രൈമറി സെൻസറോട് കൂടിയ 50 എംപി റിയർ ഡുവൽ ക്യാമറ, 50 എംപി സെൽഫി ക്യാമറ, 4k വീഡിയോ റെക്കോർഡിങ്, ഓറ ലൈറ്റ്, 8 എംപി അൾട്ര വൈഡ് ഷൂട്ടർ
- പ്രൊസസർ: മീഡിയാടെക് ഡയമെൻസിറ്റി 7300 SoC പ്രൊസസർ
- ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 14 ഓപ്പറേറ്റിങ് സിസ്റ്റം
- നനഞ്ഞ കൈ കൊണ്ട് ഫോൺ സ്‌ക്രീൻ ഉപയോഗിക്കാനാകുന്ന വെറ്റ് ടച്ച് ഫീച്ചർ
- എസ്‌ജിഎസ് ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ
- ഡിസ്‌പ്ലേ ഫിംഗർ പ്രിന്‍റ് സെൻസർ
- എഐ എറേസർ, എഐ ഫോട്ടോ എൻഹാൻസർ
- IP64 ഡസ്റ്റ് റെസിസ്റ്റന്‍റ് റേറ്റിങ്
- ബാറ്ററി: 5500 mAh
- ചാർജിങ്: 80W വയർഡ് ഫാസ്റ്റ് ചാർജിങ്
- സ്റ്റോറേജ്: 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ്
- ഭാരം: 183 ഗ്രാം
- കളർ ഓപ്‌ഷനുകൾ: മിന്‍റ് ഗ്രീൻ, റോയൽ ബ്രോൺസ്
- വില: 8 GB റാമും 128 GB ഇന്‍റേണൽ സ്റ്റോറേജുമുള്ള വേരിയന്‍റിന് 28,999 രൂപയും, 8 GB റാമും 256 GB ഇന്‍റേണൽ സ്റ്റോറേജുമുള്ള വേരിയന്‍റിന് 30,999 രൂപയുമാണ് വില.
- കണക്റ്റിവിറ്റി: ഡ്യുവൽ 5G സിം സ്ലോട്ട്, 4G LTE, വൈ-ഫൈ, ജിപിഎസ്, ബ്ലൂടൂത്ത് 5.4, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ഒടിജി
ഓഫറുകളോടെ സ്വന്തമാക്കാം:
ഒക്‌ടോബർ 2 മുതലായിരിക്കും പുതിയ വിവോ V40eയുടെ വിൽപ്പന ആരംഭിക്കുക. ഫ്ലിപ്‌കാർട്ടിലും വിവോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാകും. പുതിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വിവോ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഫ്ലിപ്‌കാർട്ടിലൂടെയും പ്രീ ബുക്കിങ് ചെയ്യാവുന്നതാണ്. ഓൺലൈൻ വഴി പുതിയ ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആറ് മാസം വരെ നോ- കോസ്റ്റ് ഇഎംഐ ലഭിക്കും. 10 ശതമാനം ഫ്ലാറ്റ് എക്സ്ചേഞ്ച് ബോണസും ലഭിക്കും. എച്ച്ഡിഎഫ്‌സി, എസ്‌ബിഐ കാർഡ് ഉടമകൾക്ക് 10 ശതമാനം ഫ്ലാറ്റ് ഇൻസ്റ്റന്‍റ് ഡിസ്‌കൗണ്ടും ലഭിക്കും.
Also Read: പുതിയ സ്‌മാർട്‌ഫോൺ വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം? അറിയാം....