ഹൈദരാബാദ്: T3 സീരീസിൽ ഇന്ത്യയിൽ പുതിയ സ്‌മാർട്ട്‌ഫോൺ അവതരിപ്പിച്ച് വിവോ. കർവ്‌ഡ് AMOLED ഡിസ്‌പ്ലേയും മീഡിയാടെക് ഡയമെൻസിറ്റി പ്രൊസസറുമുള്ള വിവോ T3 അൾട്ര ഇന്നാണ് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്‌തത്. വിവോ T3, വിവോ T3x, വിവോ T3 Lite, വിവോ T3 പ്രോ എന്നീ മോഡലുകൾക്ക് ശേഷം വിവോ T3 സീരീസിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ മോഡലാണ് ഇത്. കൂടുതൽ ഫീച്ചറുകൾ പരിശോധിക്കാം.
ഫീച്ചറുകൾ:
ഡിസ്പ്ലേ: 6.78 ഇഞ്ച്, 3D കർവ്‌ഡ് AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1.5K (2800x1260 പിക്‌സൽ റെസല്യൂഷൻ), HDR10+ സപ്പോർട്ട്, 4500 nits പീക്ക് ബ്രൈറ്റ്‌നെസ്
പെർഫോമൻസ്: മീഡിയാടെക് ഡയമൻസിറ്റി, 9200+ SoC
ക്യാമറ: ois ഓടുകൂടിയ 50 MP സോണി IMX921 പ്രൈമറി സെൻസർ+ 8MP അൾട്രാവൈഡ് ക്യാമറ, 50MP ഫ്രണ്ട് ക്യാമറ
ബാറ്ററി: 5500 mAh
ചാർജിങ്: 80W ഫാസ്റ്റ് ചാർജിങ്
സോഫ്‌റ്റ്‌വെയർ: ആൻഡ്രോയ്‌ഡ് 14 ബേസ്‌ഡ് ഫൺടച്ച് OS 14 ഓപ്പറേറ്റിങ് സിസ്റ്റം
സ്റ്റോറേജ്: 8 GB റാം+128 GB ഇന്‍റേണൽ സ്റ്റോറേജ്, 8 GB+256 GB, 12 GB + 256 GB എന്നീ വേരിയന്‍റുകൾ
മറ്റ് ഫീച്ചറുകൾ: കൂടുതൽ വെളിച്ചം ലഭിക്കാൻ ഓറ ലൈറ്റ്, എഐ എറേസ്, എഐ ഫോട്ടോ എൻഹാൻസ്, ഫെസ്റ്റിവൽ പോർട്രെയ്‌റ്റ് മോഡ്
വില: 8 GB+128 GB വേരിയന്‍റിന് 31,999 രൂപ, 8 GB+256 GB വേരിയന്‍റിന് 33,999 രൂപ, 12 GB + 256 GB വേരിയന്‍റിന് 35,999 രൂപ
കളർ ഓപ്‌ഷനുകൾ: ലുണാർ ഗ്രേ, ഫോറസ്റ്റ് ഗ്രീൻ
Hold on tight! The turbo-charged #vivoT3Ultra5G is speeding your way on 19th September! Mark your calendars and gear up to #GetSetTurbo – it's going to be an electrifying ride! pic.twitter.com/Ed07ZqnHvM
— vivo India (@Vivo_India) September 12, 2024
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സെപ്‌റ്റംബർ 19ന് രാത്രി 7ന് ആണ് വിവോ T3 അൾട്രയുടെ ആദ്യ വിൽപ്പന നടക്കുക. വിവോ ഓൺലൈൻ സ്റ്റോർ വഴിയും ഫ്ലിപ്‌കാർട്ട് വഴിയുമാകും ആദ്യ വിൽപ്പന.