ETV Bharat / automobile-and-gadgets

പുതുപുത്തൻ ഇന്‍റീരിയറും എക്‌സ്റ്റീരിയറും, കൂടുതൽ സുരക്ഷാ ഫീച്ചറുകളും: കാമ്രിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു - TOYOTA CAMRY 2025 LAUNCHED

ടൊയോട്ടയുടെ പ്രീമിയം സെഗ്‌മെന്‍റിലേക്ക് മുഖംമിനുക്കിയ സെഡാൻ. കാമ്രിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. ഫീച്ചറുകളിങ്ങനെ. NEW TOYOTA CAMRY PRICE TOYOTA CAMRY SEDAN ടൊയോട്ട കാമ്രി

NEW TOYOTA CAMRY PRICE  TOYOTA CAMRY SEDAN  ടൊയോട്ട  ടൊയോട്ട കാമ്രി
The India-spec 2025 Toyota Camry comes only in a FWD (Front Wheel Drive) configuration (Credit: YouTube/Toyota India)
author img

By ETV Bharat Tech Team

Published : Dec 12, 2024, 6:13 PM IST

ഹൈദരാബാദ്: ടൊയോട്ടയുടെ പ്രീമിയം ലക്ഷ്വറി സെഡാനായ ടൊയോട്ട കാമ്രിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. കാമ്രിയുടെ ഒമ്പതാം തലമുറ മോഡലാണ് പുറത്തിറക്കിയത്. പുതുക്കിയ എക്സ്റ്റീരിയർ ഡിസൈനും ഇൻ്റീരിയറും പവർട്രെയിനും സഹിതമാണ് കാമ്രി അവതരിപ്പിച്ചിരിക്കുന്നത്. 48 ലക്ഷം രൂപയാണ് വില (എക്‌സ് -ഷോറൂം). ഫ്രണ്ട്-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ മാത്രമാണ് ഈ പ്രീമിയം സെഡാൻ ഇന്ത്യയിൽ ലഭ്യമാവുക.

പുതിയ ടൊയോട്ട കാമ്രിയുടെ എക്‌സ്റ്റീരിയറിന് മുൻ മോഡലിൽ നിന്നും കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മുൻഗാമിയേക്കാൾ കൂടുതൽ ഷാർപ്പായ എക്‌സ്റ്റീരിയർ ഡിസൈനിലാണ് പുതിയ മോഡൽ ഡിസൈൻ ചെയ്‌തത്. പുതിയ എൽഇഡി ഹെഡ്‌ലൈറ്റുകളും സി ആകൃതിയിലുള്ള ഡിആർഎല്ലുകളുമുള്ള വലിയ ഗ്രിൽ ഉപയോഗിച്ചാണ് പുതിയ കാമ്രിയുടെ മുൻഭാഗം ഡിസൈൻ ചെയ്‌തിരിക്കുന്നത്. കാമ്രി സെഡാൻ്റെ പിൻഭാഗത്തും സമാനമായ രീതിയിൽ സി ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ നൽകിയിട്ടുണ്ട്. 18, 19 ഇഞ്ച് സൈസുള്ള വീലുകളാണ് പുതുക്കിയ കാമ്രിയിൽ ലഭ്യമാവുക. എന്നാൽ ഇന്ത്യൻ മോഡലുകളിൽ 19 ഇഞ്ച് വീൽ മാത്രമാണ് ലഭ്യമാകുക.

സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തിക്കൊണ്ട് പുത്തൻ ലുക്കിലാണ് പുതിയ കാമ്രിയുടെ ഇൻ്റീരിയർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഡാഷ്‌ബോർഡിന് ലെതറിൽ പൊതിഞ്ഞ സോഫ്റ്റ്-ടച്ച് പാനലുകളുള്ള മികച്ച ഡിസൈനാണ് നൽകിയിരിക്കുന്നത്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, 12.3 ഇഞ്ച് സെൻ്റർ ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, ആൻഡ്രോയിഡ് ഓട്ടോ എന്നീ ഫീച്ചറുകളാണ് ഇന്ത്യയിൽ പുറത്തിറക്കിയ കാമ്രിയുടെ പുതുക്കിയ മോഡലിൽ ലഭ്യമാവുക.

കാമ്രിയുടെ സുരക്ഷാ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, പുതുക്കിയ മോഡൽ നിരവധി സുരക്ഷാ ഫീച്ചറുകളുമായാണ് വരുന്നതെന്ന് കാണാം. സേഫ്റ്റി സെൻസ് 3.0 സ്യൂട്ട് എന്നറിയപ്പെടുന്ന ADAS ലെവൽ-2 സ്യൂട്ടാണ് പുതിയ കാമ്രിക്ക് നൽകിയത്. സേഫ്റ്റി സെൻസ് 3.0-ൽ ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, റിയർ-ക്രോസ് ട്രാഫിക് അലേർട്ട്, 8-എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ഇബിഡി ഉള്ള എബിഎസ്, TPMS (ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം), ISOFIX ചൈൽഡ് സീറ്റ് ആങ്കറുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയാണ് സുരക്ഷാ ഫീച്ചറുകൾ.

പനോരമിക് സൺറൂഫ്, 10 ഇഞ്ച് HUD (ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ), CCT (കണക്‌റ്റഡ് കാർ ടെക്‌നോളജി), വയർലെസ് ചാർജിങ് പാഡ്, ഒന്നിലധികം യുഎസ്ബി പോർട്ടുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, മെമ്മറി ഫങ്‌ഷനോടുകൂടിയ വായുസഞ്ചാരമുള്ള സീറ്റുകൾ, 9 സ്‌പീക്കർ JBL സൗണ്ട് സിസ്റ്റം എന്നിവയാണ് പുതുക്കിയ കാമ്രിയിലെ മറ്റ് ഫീച്ചറുകൾ.

പുതിയ ടൊയോട്ട കാമ്രിക്ക് കരുത്തേകുന്നത് ടൊയോട്ടയുടെ അഞ്ചാം തലമുറ ഹൈബ്രിഡ് സിസ്റ്റവുമായി ഇണചേർന്ന 2.5 എൽ ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനാണ്. 237 bhp പവറാണ് ഈ പ്രീമിയം സെഡാൻ ഉത്‌പാദിപ്പിക്കുന്നത്. ഇത് മുൻമോഡലിനേക്കാൾ 11 bhp കൂടുതലാണ്. സ്‌കോഡ സൂപ്പർബ്, മെഴ്‌സിഡസ് ബെൻസ് എ-ക്ലാസ് ലിമോസിൻ, ഔഡി എ4, ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ തുടങ്ങിയ ആഡംബര സെഡാനുകളോടായിരിക്കും പുതിയ കാമ്രി ഇന്ത്യൻ വിപണിയിൽ മത്സരിക്കുക.

Also Read:
  1. അമ്പമ്പോ! 20 മിനിറ്റിൽ ഫുൾ ചാർജ്, ഒറ്റ ചാർജിൽ 682 കിലോമീറ്റർ: മഹീന്ദ്രയുടെ കരുത്തുറ്റ ഇലക്‌ട്രിക് എസ്‌യുവികൾ വിപണിയിൽ
  2. ടാറ്റയുടെ കർവ് ഇവിക്ക് എതിരാളിയോ? മഹീന്ദ്ര BE 6e എത്തി; ആരാണ് കേമൻ ?
  3. കാർ വാങ്ങുന്നെങ്കിൽ പെട്ടന്നായിക്കോളൂ...ജനുവരി മുതൽ വില കൂട്ടുമെന്ന് പ്രമുഖ കമ്പനികൾ; ഏതെല്ലാം കാറുകൾക്ക് വില കൂടും?
  4. ജി-ടേൺ ഫീച്ചറുമായി മെഴ്‌സിഡസ് ബെൻസിന്‍റെ ഇലക്‌ട്രിക് ജി-വാഗൺ: ലോഞ്ച് ജനുവരിയിൽ
  5. കാത്തിരിപ്പിന് വിരാമം: താങ്ങാവുന്ന വിലയിൽ പുതിയ ഹോണ്ട അമേസ് വിപണിയിലെത്തി: വില 8 ലക്ഷം മുതൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.