ETV Bharat / automobile-and-gadgets

റിയല്‍മി നാർസോ 70 5G ലോഞ്ച് നാളെ; വിലയും ഫീച്ചറുകളും അറിയാം - REALME NARZO 70 5G LAUNCH - REALME NARZO 70 5G LAUNCH

നാർസോ 70 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങി റിയൽമി. ഇതോടൊപ്പം നാർസോ 70x 5ജി സ്‌മാർട്ട്‌ഫോണും കമ്പനി അവതരിപ്പിക്കും.

REALME NARZO 70 5G PRICE RANGE  റിയൽമി നാർസോ 70 ജിബി  REALME NARZO 70 5G IN INDIA  REALME NARZO 70X 5G
Realme Narzo 70 5G
author img

By ETV Bharat Kerala Team

Published : Apr 23, 2024, 5:50 PM IST

പ്രമുഖ ഗഡ്‌ജറ്റ് ബ്രാന്‍ഡായ റിയല്‍മിയുടെ പുതിയ സ്‌മാര്‍ട്ട് ഫോണ്‍- റിയൽമി നാർസോ 70 5ജി നാളെ (ഏപ്രിൽ 24, ബുധൻ) ഇന്ത്യയിൽ ലോഞ്ച് ചെയ്യും. അടുത്തിടെയാണ് റിയൽമി നാർസോ 70 പ്രോ 5ജി സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. അന്നുതന്നെയാണ് റിയൽമി നാർസോ 70 5ജിയുടെ ലോഞ്ചും കമ്പനി സ്ഥിരീകരിച്ചത്.

ഫീച്ചറുകൾ: MediaTek Dimensity 7050 ചിപ്‌സെറ്റാണ് റിയൽമി നാർസോ 70 5G യിലുള്ളത്. സെഗ്‌മെൻ്റിലെ ഏറ്റവും വേഗതയേറിയ ചിപ്‌സെറ്റാണ് ഇതെന്നും നാർസോ 70 5G യെ 15,000 രൂപയിൽ താഴെയുള്ള 'വേഗമേറിയ ഫോൺ' ആക്കി മാറ്റുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു. 15,000 രൂപയിൽ താഴെയായിരിക്കും ഫോണിൻ്റെ വിലയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഈ സ്‌മാട്ട്‌ഫോണിന് 'സെഗ്‌മെൻ്റിലെ ഏറ്റവും മികച്ച' 120Hz അമോലെഡ് (AMOLED) ഡിസ്‌പ്ലേ ആണ് നൽകിയിരിക്കുന്നത്. മാത്രമല്ല, ഡിസ്‌പ്ലേയിൽ ഫിംഗർപ്രിൻ്റ് സ്‌കാനർ ഉൾക്കൊള്ളിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. 4,356 എംഎം² വേപ്പർ ചേമ്പർ നാർസോ 70 പ്രോ 5 ജിയില്‍ അവതരിപ്പിക്കുമെന്നും റിയൽമി അവകാശപ്പെടുന്നു.

റിയൽമി നാർസോ 70x 5ജിയും വരുന്നു: Narzo 70 5G-യ്‌ക്കൊപ്പം Realme Narzo 70x 5G സ്‌മാർട്ട്‌ഫോണും ഇന്ത്യയിൽ അവതരിപ്പിക്കും. 45 വാട്ട് ചാർജിൽ 5000mAh ബാറ്ററിയാണ് Realme Narzo 70x 5Gയിൽ ഉള്ളത്. ഈ ഫോൺ 12,000 രൂപയിൽ താഴെ 'മികച്ച 45വാട്ട്' ചാർജിംഗ് വാഗ്‌ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

അതേസമയം വരാനിരിക്കുന്ന ഈ സ്‌മാർട്ട്‌ഫോൺ IP54 സർട്ടിഫൈഡ് ആണ്- ഇത് പൊടിയും വെള്ളവും പ്രതിരോധിക്കും. 120Hz ഡിസ്‌പ്ലേയായിരിക്കും ഈ ഫോണിനുണ്ടാവുക. 12,000 രൂപയിൽ താഴെയുള്ള "മികച്ച ഡിസ്പ്ലേ" ഈ ഫോണിൻ്റെ സവിശേഷതയാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Also Read: കോടികൾ വിലയുള്ള വാച്ച് വിശേഷം, എഫിന്‍റെ കയ്യിൽ ഉണ്ടോ ഒരു കോടിയുടെ വാച്ച്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.