ഹൈദരാബാദ്: ചെറുകിട ബിസിനസ് തുടങ്ങാൻ പദ്ധതിയിടുന്നവരാണോ നിങ്ങൾ? എങ്കിൽ ചരക്കുകൾ കയറ്റി അയക്കുന്നതിനായി ഒരു പിക്കപ്പ് ട്രക്ക് വാങ്ങുകയെന്നത് ഒരു മികച്ച ഓപ്‌ഷനാണ്. നിങ്ങളുടെ ബജറ്റിനനുസരിച്ച് കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന 10 ലക്ഷം രൂപയിൽ താഴെ മാത്രം വില വരുന്ന അഞ്ച് പിക്കപ്പ് വാനുകൾ ഏതെല്ലാമെന്ന് പരിശോധിക്കാം.
1. ടാറ്റ ഏയ്‌സ് ഗോൾഡ്: വില കുറഞ്ഞ ഒരു ചെറിയ ചരക്ക് വാഹനമാണ് നിങ്ങൾക്കാവശ്യമെങ്കിൽ അതിന് പറ്റിയ ഓപ്‌ഷനാണ് ടാറ്റ മോട്ടോർസിന്‍റെ ടാറ്റ ഏയ്‌സ് ഗോൾഡ്.
ഫീച്ചറുകൾ:
- 694 സിസി മൾട്ടി-പോയിൻ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ
- 30 hp പവറും 55 Nm ടോർക്കും ഉള്ള 4-സ്ട്രോക്ക് വാട്ടർ-കൂൾഡ് എഞ്ചിൻ
- സിഎൻജി, പെട്രോൾ ഇന്ധന വേരിയന്‍റുകൾ
- വില: 3.99 ലക്ഷം രൂപ മുതൽ 6.69 ലക്ഷം രൂപ വരെ
2. മഹീന്ദ്ര ജീത്തോ: ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പിക്കപ്പ് ട്രക്കാണ് മഹീന്ദ്രയുടെ ജീത്തോ.
ഫീച്ചറുകൾ:
- 625 സിസി 4-സ്ട്രോക്ക്
- 20.1 hp പവറും 44 Nm ടോർക്കും ഉള്ള എഞ്ചിൻ
- 1485 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി
- വില: 4.38 ലക്ഷം മുതൽ 5.08 ലക്ഷം രൂപ വരെ
3. മാരുതി സുസുക്കി സൂപ്പർ കാരി: ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മറ്റൊരു പിക്കപ്പ് വാൻ ആണ് മാരുതി സുസുക്കി സൂപ്പർ കാരി.
ഫീച്ചറുകൾ:
- 1.196 സിസി
- G12B സീരീസ് എഞ്ചിൻ
- സിഎൻജി, പെട്രോൾ ഇന്ധന വേരിയന്‍റുകൾ
- പെട്രോൾ- 72 hp പവറും 98 Nm ടോർക്കും ഉള്ള എഞ്ചിൻ
- സിഎൻജി- 64 hp പവറും 85 Nm ടോർക്കും ഉള്ള എഞ്ചിൻ
- 1600 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി
- വില: 4.14 ലക്ഷം
4. ടാറ്റ ഇൻട്രാ വി 30: ചരക്ക് ഗതാഗതത്തിനായി ഡിസൈൻ ചെയ്‌ത് നിർമിച്ചെടുത്ത ഉയർന്ന പേലോഡ് കപ്പാസിറ്റിയുള്ള പിക്കപ്പ് ട്രക്കാണ് ടാറ്റ ഇൻട്രാ വി 30.
ഫീച്ചറുകൾ:
- 1,300 കിലോഗ്രാം പേലോഡ് കപ്പാസിറ്റി
- 70 hp പവറും 140 Nm ടോർക്കും ഉള്ള എഞ്ചിൻ
- 4 സിലിണ്ടർ, ബിഎസ്-6 എമിഷൻ എന്നിവയുള്ള ഡീസൽ എഞ്ചിൻ
- വില: 7.30 ലക്ഷം മുതൽ 7.62 ലക്ഷം രൂപ വരെ
5. അശോക് ലെയ്‌ലാൻഡ് ദോസ്‌ത് പ്ലസ്: വളരെയധികം യൂണിറ്റ് വാഹനങ്ങൾ ഇന്നും വിജയകരമായി വിറ്റഴിക്കുന്ന ബ്രാൻഡാണ് അശോക് ലെയ്‌ലാൻഡിന്‍റെ ദോസ്‌ത്. ഈ പിക്കപ്പ് ട്രക്കിന്‍റെ പല വകഭേദങ്ങളും പിന്നീട് വിപണിയിൽ ഇറങ്ങിയിട്ടുണ്ട്. ഇത്തരത്തിൽ ദോസ്‌തിന്‍റെ വകഭേദമായി ഇറങ്ങിയതാണ് ദോസ്‌ത് പ്ലസ്. ഡീസൽ എഞ്ചിൻ ഓപ്ഷനിൽ മാത്രമാണ് ദോസ്‌ത് പ്ലസ് ലഭ്യമാകുന്നത്.
ഫീച്ചറുകൾ:
- 1.5 ലിറ്റർ, 3-സിലിണ്ടർ BS-6 എമിഷൻ അടിസ്ഥാനമാക്കിയുള്ള ഡീസൽ എഞ്ചിൻ
- 68.9 hp പവറും 170Nm ടോർക്കും ഉള്ള എഞ്ചിൻ
- 1,500 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ശേഷി
- വില 7.75 ലക്ഷം മുതൽ 8.25 ലക്ഷം രൂപ വരെ