ഹൈദരാബാദ്: സ്‌മാർട്ട്‌ഫോൺ നിർമാതാക്കളായ മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ മോഡലായ മോട്ടോ ജി35 5ജി സ്‌മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബജറ്റ് സ്‌മാർട്ട്‌ഫോണിനായി കാത്തിരിക്കുന്നവർക്കായാണ് ഈ സ്‌മാർട്ട്‌ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. വെറും പതിനായിരം രൂപയ്‌ക്ക് ഈ 5ജി സ്‌മാർട്ട്‌ഫോൺ സ്വന്തമാക്കാനാകും.
യുണിസോക് T760 ചിപ്‌സെറ്റാണ് പുതിയ 5ജി ഫോണിന് കരുത്തേകുന്നത്. 4 ജിബി റാമും 128 ജിബി ഇന്‍റേണൽ സ്റ്റോറേജുമാണ് ഫോണിൽ നൽകിയിരിക്കുന്നത്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഫോണിനെ സംരക്ഷിക്കാൻ IP52 റേറ്റിങ് നൽകിയിട്ടുണ്ട്. 50 മെഗാപിക്‌സലിന്‍റെ ഡ്യുവൽ ക്യാമയും 16 മെഗാപിക്‌സലിൻ്റെ ഫ്രണ്ട് ക്യാമറയുമാണ് ഫോണിലുള്ളത്.
ഡിസ്‌പ്ലേ പരിശോധിക്കുമ്പോൾ, 6.72 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്‌ഡി പ്ലസ് എൽസിഡി സ്‌ക്രീനാണ് നൽകിയിരിക്കുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം ഫീച്ചർ ചെയ്യുന്നുണ്ട്. 20W ചാർജിങ് പിന്തുണയ്‌ക്കുന്ന 5000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ക്യാമറ, ബാറ്ററി കപ്പാസിറ്റി ഉൾപ്പെടെയുള്ള ഫീച്ചറുകൾ പരിശോധിക്കുമ്പോൾ പതിനായിരം രൂപയിൽ ലഭ്യമാകുന്ന മികച്ച ഓപ്‌ഷനാണ് പുതിയ ഫോൺ.
അതേസമയം മികച്ച ഫീച്ചറുകളുമായി റെഡ്‌മി, സാംസങ്, പോകോ, റിയൽമി ഉൾപ്പെടെയുള്ള മറ്റ് ബ്രാൻഡുകളും ബജറ്റ് സ്‌മാർട്ട്‌ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്.
Enjoy segment's fastest 5G with 12 bands, a stunning FHD+ 6.7” 120Hz, Vision Booster Display with Gorilla® Glass 3, 50MP Quad Pixel camera & vegan leather design.
— Motorola India (@motorolaindia) December 10, 2024
Sale starts 16 Dec at ₹9,999/- @Flipkart | https://t.co/azcEfy1Wlo | leading retail stores.#MotoG35 5G #ExtraaHai pic.twitter.com/lKBUzS4q3b
മോട്ടോ G35 5Gയുടെ ഇന്ത്യയിലെ വില:
4GB റാമും 128GB ഇന്‍റേണൽ സ്റ്റോറേജുമായാണ് മോട്ടോ ജി35 അവതരിപ്പിച്ചിരിക്കുന്നത്. 9,999 രൂപയാണ് ഫോണിന്‍റെ വില. ഫ്ലിപ്‌കാർട്ടിൽ നിന്നും മോട്ടറോള ഇന്ത്യയുടെ ഔദ്യോഗിക സ്റ്റോറിൽ നിന്നും ഫോൺ വാങ്ങാനാകും. വേഗൻ ലെതർ ഫിനിഷിൽ ലീഫ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക്, ഗുവ റെഡ് എന്നീ കളർ ഓപ്‌ഷനുകളിൽ ഫോൺ ലഭ്യമാവും. ഫോണിന്‍റെ മറ്റ് സവിശേഷതകൾ പരിശോധിക്കാം.
- ഡിസ്‌പ്ലേ: 6.72 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് എൽസിഡി സ്‌ക്രീൻ, കോർണിങ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം
- 1,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്
- ക്യാമറ: ഡ്യുവൽ ക്യാമറ (50 എംപി ക്വാഡ്-പിക്‌സൽ പ്രൈമറി റിയർ സെൻസർ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 16 എംപി ഫ്രണ്ട് ക്യാമറ)
- പ്രോസസർ: യുണിസോക് T760 ചിപ്‌സെറ്റ്
- സ്റ്റോറേജ്: 4 ജിബി റാം 128 ജിബി ഇന്‍റേണൽ സ്റ്റോറേജ്
- ബാറ്ററി: 5000mAh
- ചാർജിങ്: 20W ചാർജിങ്
- IP52 റേറ്റിങ്
- സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ
- ഡോൾബി അറ്റ്‌മോസോടുകൂടിയ സ്റ്റീരിയോ സ്‌പീക്കറുകൾ
- കണക്റ്റിവിറ്റി: ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എ-ജിപിഎസ്, LTEPP, GLONASS, ഗലീലിയോ, QZSS, യുഎസ്ബി ടൈപ്പ്-സി പോർട്ട്
- വലിപ്പം: 166.29 x 75.98 x 7.79 mm
- ഭാരം: 185 ഗ്രാം