ഹൈദരാബാദ്: മൊബൈൽ ഫോണിലും അതിന്‍റെ ടെക്‌നോളജിയിലും പുതിയ മാറ്റങ്ങളുമായി എത്തുന്നതിൽ മുൻനിരയിലുള്ള ബ്രാൻഡാണ് മോട്ടോറോള. ഇപ്പോള്‍ ഇന്ത്യൻ വിപണിയില്‍ തങ്ങളുടെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ഫോണായ മോട്ടോറോള എഡ്‌ജ് 50 നിയോ അവതരിപ്പിച്ചിരിക്കുകയാണ്. IP68 റേറ്റിങ് വാട്ടർപ്രൂഫോട് കൂടിയ ഫോണിന്‍റെ സവിശേഷതകളും വിലയും പരിശോധിക്കാം.
The #MotorolaEdge50Neo is compact, premium, and powerful! Stunning 6.4” pOLED, Sony LYTIA camera, 12GB RAM, 68W charging, and 5 years of updates.
— Motorola India (@motorolaindia) September 16, 2024
Launched with 8+256GB at ₹22,999/-, sale starts 24 Sep @Flipkart, https://t.co/YA8qpSWDkw & leading stores.#ReadyForAnything
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫീച്ചറുകൾ:
- ഡിസ്‌പ്ലേ: 1.5k റെസല്യൂഷൻ, 120Hz റിഫ്രഷ് റേറ്റ്, LTPO pOLED ഡിസ്‌പ്ലേ, 6.4 ഇഞ്ച് പൂൾഇഡ് ഡിസ്‌പ്ലേ
- ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറ, 50എംപി സോണി LYTIA-700C ക്യാമറ സെൻസർ, ഒപ്‌റ്റിക്കർ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 13 MP അൾട്രാവൈഡ് സെൻസർ, 3x ഒപ്റ്റിക്കൽ സൂമോടു കൂടിയ 10 MP ടെലിഫോട്ടോ ക്യാമറ, 32 മെഗാപിക്‌സൽ സെൽഫി ക്യാമറ
- സ്‌പീക്കർ: സ്റ്റീരിയോ സ്‌പീക്കറുകൾ, ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ഡ്യുവൽ സ്‌പീക്കറുകൾ
- IP68 വാട്ടർ ആന്‍റ് ഡസ്റ്റ് റെസിസ്റ്റന്‍റ്
- ബ്രൈറ്റ്‌നെസ്: 3000 nits പീക്ക് ബ്രൈറ്റ്‌നെസ്
- പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്‌സെറ്റ്
- ബാറ്ററി: 4310mAh ബാറ്ററി
- ചാർജിങ്: 68W വയർഡ്, 15W വയർലെസ് ചാർജിങ്
- കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ
- MIL-STD-810 മിലിട്ടറി ഗ്രേഡ് സെർട്ടിഫിക്കേഷൻ
- മോട്ടോ എഐ- ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്
- ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയ്‌ഡ് 14
- 5 വർഷത്തെ സെക്യൂരിറ്റി അപ്‌ഗ്രഡേഷൻ
- സ്റ്റോറേജ്: 8GB റാം 256 GB ഇന്‍റേണൽ സ്റ്റോറേജ്
- കളർ ഓപ്‌ഷനുകൾ: ഗ്രിസൈൽ, ലാറ്റെ, നോട്ടിക്കൽ ബ്ലൂ, പോയിൻസിയാന
- വില: 23,999 രൂപ
പാൻ്റോൺ ക്യൂറേറ്റഡ് നിറങ്ങളിൽ ലെതർ ഫിനിഷിങോടെയാണ് മോട്ടോറോള എഡ്‌ജ് 50 നിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് (സെപ്‌റ്റംബർ 16) രാത്രി 7 മണിക്ക് ഫ്ലിപ്‌കാർട്ടിൽ നടക്കുന്ന ഒരു മണിക്കൂർ നീണ്ട ലൈവ് ഫ്ലാഷ് സെയിലിൽ ഓഫർ വിലയിൽ മോട്ടോറോള 50 എഡ്‌ജ് നിയോ സ്വന്തമാക്കാം. സെപ്റ്റംബർ 24 ന് ഉച്ചയ്ക്ക് 12 മണിക്ക് മോട്ടറോള ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഫ്ലിപ്‌കാർട്ടിലും മറ്റ് പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും പുതിയ മോഡലിന്‍റെ ഓപ്പൺ സെയിൽ ആരംഭിക്കും.
Also Read: T3 സീരീസിൽ പുതിയ സ്‌മാർട്ട്‌ഫോൺ: നിരവധി ഫീച്ചറുകളുമായി വിവോ T3 അൾട്ര 5G