ഹൈദരാബാദ്: അതിവേഗം വളരുന്ന ഇന്ത്യൻ സ്‌മാർട്‌ഫോൺ വിപണിയിൽ വീണ്ടും കാലുറപ്പിക്കാനൊരുങ്ങി ലാവ മൊബൈൽസ്. ഇപ്പോൾ തങ്ങളുടെ ഏറ്റവും പുതിയ സ്‌മാർട്‌ഫോണായ അഗ്നി 3 5G ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ലാവ മൊബൈൽസ്. ടെലിഫോട്ടോ ലെൻസ്, 66W ഫാസ്റ്റ് ചാർജിങ്, 5000 mAh ബാറ്ററി, ഡ്യുവൽ ഫ്രണ്ട്-റിയർ AMOLED സ്‌ക്രീൻ തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ലാവ അഗ്നി 3 5G പുറത്തിറക്കിയത്.
ലാവ അഗ്നി 3 5Gയുടെ ഏറ്റവും എടുത്തുപറയേണ്ട സവിശേഷത പിൻവശത്തെ ക്യാമറയോട് ചേർന്നുള്ള മിനി സ്‌ക്രീൻ തന്നെയാണ്. ഇന്ത്യയിൽ ആദ്യമായി ഒരേ ഫോണിൽ തന്നെ സെക്കൻഡറി AMOLED ഡിസ്‌പ്ലേ അവതരിപ്പിച്ചിരിക്കുന്നത് ലാവ അഗ്നി 3 5G സ്‌മാർട്‌ഫോണിലാണ്. കൂടാതെ ഐഫോണിലെ ആക്ഷൻ ബട്ടണിന് സമാനമായ ഫീച്ചറുകളും ഈ ഫോണിൽ അവതരിപ്പിച്ചിട്ടുണ്ട്. ഫോണിന്‍റെ കൂടുതൽ സവിശേഷതകൾ നോക്കാം.
![LAVA AGNI 3 5G PRICE LAVA AGNI MOBILE REVIEW ലാവ അഗ്നി 3 5G വില TECH NEWS MALAYALAM](https://etvbharatimages.akamaized.net/etvbharat/prod-images/05-10-2024/22612931_lava.jpg)
AGNI 3: #BurnTheRules of photography powered by 50MP Sony Sensor Camera with OIS. Get ready to experience the segment-leading camera performance.
— Lava Mobiles (@LavaMobile) October 2, 2024
Launching on Oct 4th | 12 PM
Register for the Launch Event: https://t.co/kpTeLdMfxK
Only on Amazon
#AGNI3ComingSoon #ProudlyIndian pic.twitter.com/oYOJSXR4GE
പിൻവശത്ത് മിനി ഡിസ്‌പ്ലേ:
Introducing AGNI 3
— Lava Mobiles (@LavaMobile) October 4, 2024
Sale Starts 9th Oct | 12 AM
Special Launch Price: Starting ₹19,999*
Only on @amazonin
*Incl. of bank offers#AGNI3 #BurnTheRules #LavaMobiles #ProudlyIndian pic.twitter.com/7qqEBDvKWX
സാധാരണ ഫോണുകളിൽ നിന്നും വ്യത്യസ്‌തമായി ലാവ അഗ്നി 3 5Gയിൽ പിൻവശത്ത് ക്യാമറയോട് ചേർന്ന് മിനി ഡിസ്‌പ്ലേ അവതരിപ്പിച്ചിട്ടുണ്ട്. മുൻവശത്തെ ഡിസ്‌പ്ലേയ്‌ക്ക് പുറമെ അവതരിപ്പിച്ച 4.41 സെന്‍റീമീറ്റർ വലിപ്പം വരുന്ന ഈ മിനി സ്‌ക്രീനിലൂടെ ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. 336x480 റെസല്യൂഷൻ ഉള്ള മൾട്ടിഫങ്‌ഷണൽ 2D AMOLED സ്‌ക്രീൻ ആണ് സെക്കൻഡറി ഡിസ്‌പ്ലേയ്‌ക്ക് നൽകിയിരിക്കുന്നത്.
![LAVA AGNI 3 5G PRICE LAVA AGNI MOBILE REVIEW ലാവ അഗ്നി 3 5G വില TECH NEWS MALAYALAM](https://etvbharatimages.akamaized.net/etvbharat/prod-images/05-10-2024/22612931_lava-use.jpg)
മിനി ഡിസ്‌പ്ലേയുടെ ഉപയോഗങ്ങൾ:
- സെൽഫിയെടുക്കാൻ
- കോൾ എടുക്കാൻ
- പെട്ടന്ന് റിപ്ലേ കൊടുക്കാൻ
- നോട്ടിഫിക്കേഷൻ കാണാൻ
- മ്യൂസിക് മാറ്റാനും കൺട്രോൾ ചെയ്യാനും
- റെക്കോർഡ് ചെയ്യാൻ
- മറ്റ് ഉപയോഗങ്ങൾ: അലാറം, ടൈമർ, ക്ലോക്ക്
![LAVA AGNI 3 5G PRICE LAVA AGNI MOBILE REVIEW ലാവ അഗ്നി 3 5G വില TECH NEWS MALAYALAM](https://etvbharatimages.akamaized.net/etvbharat/prod-images/05-10-2024/22612931_lava-used.jpg)
ആക്ഷൻ ബട്ടൺ: ലാവ അഗ്നി 3 5G യുടെ മറ്റൊരു ഫീച്ചറാണ് ആക്ഷൻ ബട്ടൺ. ഐഫോണിലുള്ള ആക്ഷൻ ബട്ടൺ ബട്ടണിനു സമാനമായ ഫീച്ചറാണ് ഇത്. ഈ ബട്ടൺ ഉപയോഗിച്ച് നിരവധി ആപ്ലിക്കേഷനുകൾ തുറക്കാനും നിരവധി പ്രവർത്തനങ്ങൾ നടത്താനും നിങ്ങൾക്ക് കഴിയും.
ഉപയോക്താക്കൾക്ക് ഇഷ്‌ടാനുസരണം ഉപയോഗിക്കാവുന്ന തരത്തിൽ കസ്റ്റമൈസ് ചെയ്‌തതായിരിക്കും ആക്ഷൻ ബട്ടൺ. ഫോണിന്‍റെ ക്യാമറ, ഫ്ലാഷ്‌ലൈറ്റ്, കലണ്ടർ, മറ്റ് ആപ്പുകൾ എന്നിവ തുറക്കാവുന്ന രീതിയിൽ ആക്ഷൻ ബട്ടൺ ക്രമീകരിക്കാനാവും. വീഡിയോ എടുക്കാനും റെക്കോർഡ് ചെയ്യാനും ആക്ഷൻ ബട്ടൺ വഴി സാധിക്കും.
ലാവ അഗ്നി 3 5G സവിശേഷതകൾ:
- ഡിസ്‌പ്ലേ: 6.78 ഇഞ്ച് AMOLED സ്‌ക്രീൻ, 1.5K റെസല്യൂഷനോടുകൂടിയ കർവ്‌ഡ് 3D AMOLED HDR സ്‌ക്രീൻ, 120 Hz റിഫ്രഷ് റേറ്റ്
- പിൻവശത്ത് ക്യാമറയോട് തീർന്ന് മിനി AMOLED സ്‌ക്രീൻ
- ക്യാമറ: 50 മെഗാപിക്‌സൽ ഒഐഎസ് ക്യാമറ + 8 മെഗാപിക്‌സൽ ടെലിഫോട്ടോ ലെൻസ് + 8 മെഗാപിക്‌സൽ അൾട്രാവൈഡ് ലെൻസ്+ 16 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ
- പ്രോസസർ: മീഡിയാടെക് ഡയമെൻസിറ്റി 7300x ചിപ്‌സെറ്റ്
- സ്റ്റോറേജ്: 8 ജിബി റാം & 128 GB ഇന്‍റേണൽ സ്റ്റോറേജ്, 8 ജിബി റാം &256 GB ഇന്‍റേണൽ സ്റ്റോറേജ്
- 30x സൂപ്പർ സൂം
- 3x ടെലിഫോട്ടോ പോർട്രെയ്‌റ്റ്
- ആക്ഷൻ ബട്ടൺ
- ചാർജിങ്: 66W ചാർജിങ് പിന്തുണ
- ബാറ്ററി: 5,000 mAh ബാറ്ററി
- ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 14
- രണ്ട് വർഷത്തെ അപ്‌ഡേറ്റ്
- ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്‌പീക്കറുകൾ
- IP64 വാട്ടർ ആന്‍റ് ഡസ്റ്റ് റെസിസ്റ്റന്‍റ്
- ഒരേ സമയം മുൻവശത്തെയും പിൻവശത്തെയും ദൃശ്യങ്ങൾ സ്‌ക്രീനിന്‍റെ രണ്ട് വശങ്ങളിൽ റെക്കോർഡ് ചെയ്യാം
![LAVA AGNI 3 5G PRICE LAVA AGNI MOBILE REVIEW ലാവ അഗ്നി 3 5G വില TECH NEWS MALAYALAM](https://etvbharatimages.akamaized.net/etvbharat/prod-images/05-10-2024/22612931_lava-record.jpg)
ലാവ അഗ്നി 3 5G വില:
ലാവ അഗ്നി 3 5G ഫോൺ വേരിയൻ്റുകൾ | വില |
8GB റാം / 128GB സ്റ്റോറേജ് (ചാർജർ ഇല്ലാതെ) | 20,999 രൂപ |
8 ജിബി റാം / 128 ജിബി സ്റ്റോറേജ് (66W ചാർജറിനൊപ്പം) | 22,999 രൂപ |
8 ജിബി റാം / 256 ജിബി സ്റ്റോറേജ് (66W ചാർജറിനൊപ്പം) | 24,999 രൂപ |
Also Read: ഐഫോണിനൊപ്പം 6,900 രൂപയുടെ സൗജന്യ ഇയർബഡ്‌സ്: ദീപാവലി ഓഫർ രണ്ട് ദിവസത്തേക്ക് മാത്രം