ETV Bharat / automobile-and-gadgets

ഇലക്‌ട്രിക് എസ്‌യുവി വിപണിയിലേക്ക് ചുവടുവെയ്‌ക്കാനൊരുങ്ങി ഹോണ്ട: വരുന്നത് എലിവേറ്റ് അധിഷ്‌ഠിത ബിഇവി

എലിവേറ്റ് അധിഷ്‌ഠിത ബിഇവി നിർമിക്കൊനൊരുങ്ങി ഹോണ്ട. ആദ്യം അവതരിപ്പിക്കുക ഇന്ത്യയിൽ.

HONDA ELEVATE  HONDA ELECTRIC CARS IN INDIA  ഹോണ്ട  ഹോണ്ട എലവേറ്റ്
Honda Elevate (Photo: Honda Cars India)
author img

By ETV Bharat Tech Team

Published : 4 hours ago

ഹൈദരാബാദ്: ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് കാറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി ഹോണ്ട. എലിവേറ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് എസ്‌യുവി പ്രാദേശികമായി നിർമ്മിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പുതിയ എസ്‌യുവിയുടെ ബ്രാൻഡ് നാമം വ്യത്യസ്‌തമായിരിക്കുമെങ്കിലും, എലിവേറ്റിൻ്റെ അതേ പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്.

പ്രാദേശികമായി നിർമ്മിക്കുന്ന കാർ ആഗോള ലോഞ്ചിന് മുമ്പ് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നതാണ് പ്രത്യേകത. എലിവേറ്റിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന പുതിയ എസ്‌യുവി 2026 നും 2027 നും ഇടയിലായി ലോഞ്ച് ചെയ്യുമെന്നാണ് ഹോണ്ട അറിയിച്ചിരിക്കുന്നത്. മാരുതി ഇ-വിറ്റാര, ഹ്യുണ്ടായ് ക്രെറ്റ ഇവി, കിയ കാരൻസ് ഇവി, ടാറ്റ നെക്‌സോൺ ഇവി, MG ZS EV, ടാറ്റ കർവ് ഇവി, മഹീന്ദ്ര BE 6, ടൊയോട്ട അർബൻ എസ്‌യുവിയുടെ പ്രൊഡക്ഷൻ റെഡി പതിപ്പ് തുടങ്ങിയ കാറുകളുമായി ആയിരിക്കും വരാനിരിക്കുന്ന ഇവിയുമായി മത്സരിക്കുക.

നിർമ്മിക്കാനിരിക്കുന്ന പുതിയ മോഡലിന് ഹോണ്ട 20 ലക്ഷം മുതൽ 26 ലക്ഷം രൂപ വരെ വില നിർണയിക്കാനാണ് സാധ്യത. ഹോണ്ട എലിവേറ്റിനേക്കാൾ മികച്ച ഫീച്ചറുകളോടെയായിരിക്കും എലിവേറ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ഇലക്‌ട്രിക് എസ്‌യുവി വരുന്നത്.

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്കുള്ള ഹോണ്ടയുടെ കടന്നുവരവാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. വിപണിയിലെ മറ്റ് എതിരാളികളോട് കടുത്ത മത്സരത്തിനൊരുങ്ങുകയാണ് ഹോണ്ട. BEV മോഡലുകൾക്കും ഹൈബ്രിഡ് കാറുകൾക്കുമുള്ള നികുതി സംബന്ധിച്ച കേന്ദ്ര സർക്കാരിൻ്റെ നിലപാടിൽ കൂടുതൽ വ്യക്തത വരാനായി കാത്തിരിക്കുകയാണ് ഹോണ്ട.

വരാനിരിക്കുന്ന ബിഇവിയിൽ എന്തൊക്കെ സവിശേഷതകൾ പ്രതീക്ഷിക്കാം?

എലിവേറ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഹോണ്ടയുടെ ബിഇവിയ്‌ക്ക് 500 കിലോ മീറ്റർ മുതൽ 600 കിമീ വരെ റേഞ്ച് പ്രതീക്ഷിക്കാം. 60+kWh ബാറ്ററി പാക്കായിരിക്കും പുതിയ മോഡലിൽ നൽകുക. ലെവൽ-2 ADAS, റിയർ എസി വെൻ്റോടുകൂടിയ ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ സ്‌ക്രീൻ, കണക്‌റ്റഡ് കാർ സാങ്കേതികവിദ്യ, പവർഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ് എന്നിവ ഉൾപ്പെടെ ഹോണ്ട എലിവേറ്റിന് സമാനമായ സവിശേഷതകൾ ബിഇവിയിൽ പ്രതീക്ഷിക്കാം.

Also Read:
  1. ടൊയോട്ടയുടെ പ്രീമിയം സെഗ്‌മെന്‍റിലേക്ക് മുഖംമിനുക്കിയ സെഡാൻ: കാമ്രിയുടെ പുതിയ പതിപ്പ് ഉടനെത്തും; ലോഞ്ച് നാളെ
  2. അമ്പമ്പോ! 20 മിനിറ്റിൽ ഫുൾ ചാർജ്, ഒറ്റ ചാർജിൽ 682 കിലോമീറ്റർ: മഹീന്ദ്രയുടെ കരുത്തുറ്റ ഇലക്‌ട്രിക് എസ്‌യുവികൾ വിപണിയിൽ
  3. ടാറ്റയുടെ കർവ് ഇവിക്ക് എതിരാളിയോ? മഹീന്ദ്ര BE 6e എത്തി; ആരാണ് കേമൻ ?
  4. കാർ വാങ്ങുന്നെങ്കിൽ പെട്ടന്നായിക്കോളൂ...ജനുവരി മുതൽ വില കൂട്ടുമെന്ന് പ്രമുഖ കമ്പനികൾ; ഏതെല്ലാം കാറുകൾക്ക് വില കൂടും?
  5. ജി-ടേൺ ഫീച്ചറുമായി മെഴ്‌സിഡസ് ബെൻസിന്‍റെ ഇലക്‌ട്രിക് ജി-വാഗൺ: ലോഞ്ച് ജനുവരിയിൽ
  6. കാത്തിരിപ്പിന് വിരാമം: താങ്ങാവുന്ന വിലയിൽ പുതിയ ഹോണ്ട അമേസ് വിപണിയിലെത്തി: വില 8 ലക്ഷം മുതൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.