ETV Bharat / automobile-and-gadgets

കാത്തിരിപ്പിനൊടുവിൽ ഗൂഗിൾ പിക്‌സൽ 9 പ്രോ എത്തുന്നു: പ്രീ ബുക്കിങ് ആരംഭിച്ചു; 10,000 രൂപ വരെ ഇൻസ്റ്റന്‍റ് ക്യാഷ്ബാക്ക്! - GOOGLE PIXEL 9 PRO

ഗൂഗിൾ പിക്‌സൽ 9 പ്രോയുടെ പ്രീ ബുക്കിങ് ആരംഭിച്ചു. 10,000 രൂപ വരെ ഓഫർ വിലയിൽ എങ്ങനെ സ്വന്തമാക്കാം?

GOOGLE PIXEL 9 PRO PRICE  GOOGLE PIXEL PHONES  ഗൂഗിൾ പിക്‌സൽ 9 പ്രോ  പിക്‌സൽ ഫോൺ
In picture: Google Pixel 9 Pro (left) and Pixel 9 (right) (Google India)
author img

By ETV Bharat Tech Team

Published : Oct 17, 2024, 7:55 PM IST

ഹൈദരാബാദ്: കാത്തിരിപ്പിനൊടുവിൽ ഗൂഗിൾ പിക്‌സൽ 9 പ്രോയുടെ പ്രീ ബുക്കിങ് ഇന്ത്യയിൽ ആരംഭിച്ചു. 2024 ഓഗസ്റ്റിൽ ഗൂഗിൾ പിക്‌സൽ 9, 9 പ്രോ എക്‌സൽ, 9 പ്രോ ഫോൾഡ് എന്നീ മോഡലുകൾക്കൊപ്പമായിരുന്നു ഗൂഗിൾ പിക്‌സൽ 9 പ്രോ അവതരിപ്പിച്ചത്. ഫോണിന്‍റെ വില, സവിശേഷതകൾ, കളർ ഓപ്ഷനുകൾ തുടങ്ങിയവ കമ്പനി നേരത്തെ സ്ഥിരീകരിച്ചെങ്കിലും, ഇതുവരെ വിൽപ്പനയ്‌ക്കെത്തിയിരുന്നില്ല. ഗൂഗിൾ പിക്‌സൽ 9 പ്രോ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്പ്കാർട്ട് വഴി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ഗൂഗിൾ പിക്‌സൽ 9 പ്രോ ഓഫർ വിലയിൽ സ്വന്തമാക്കാം:

ഗൂഗിൾ പിക്‌സൽ 9 പ്രോയുടെ 16 ജിബി റാമും 256 ജിബി ഇന്‍റേണൽ സ്റ്റോറേജും വരുന്ന മോഡലിന്‍റെ വില 1,09,999 രൂപയാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴിയോ, ഇഎംഐ വഴിയോ വാങ്ങുന്നവർക്ക് 10,000 രൂപയുടെ ഇൻസ്റ്റന്‍റ് ക്യാഷ്ബാക്ക് ലഭിക്കും. ഇതോടെ 99,999 രൂപയ്‌ക്ക് ഗൂഗിൾ പിക്‌സൽ 9 പ്രോ ഇന്ത്യയിൽ ലഭ്യമാകും. ഇ കൊമേഴ്‌ഷ്യൽ വെബ്‌സൈറ്റായ ഫ്ലിപ്‌കാർട്ട് വഴി ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് 7,999 രൂപയ്‌ക്ക് ഓഫർ വിലയിൽ പിക്‌സൽ ബഡ്‌സ് പ്രോയും ലഭിക്കും.

ഫീച്ചറുകൾ:

  • ഡിസ്‌പ്ലേ: 6.3 ഇഞ്ച് SuperActua LTPO OLED ഡിസ്‌പ്ലേ
  • ടെൻസർ ജി4 ചിപ്‌സെറ്റ്
  • ക്യാമറ: ട്രിപ്പിൾ റിയർ ക്യാമറ (50എംപി പ്രൈമറി സെൻസർ, 48എംപി അൾട്രാവൈഡ് ക്യാമറ, 5x ഒപ്റ്റിക്കൽ സൂമോടുകൂടിയ 48എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 42 എംപി സെൽഫി ക്യാമറ)
  • 120Hz റിഫ്രഷ് റേറ്റ്
  • 3,000 നിറ്റ് പീക്ക് ബ്രൈറ്റ്‌നെസ്
  • ടൈറ്റൻ എം2 സുരക്ഷാ ചിപ്പ്
  • ബാറ്ററി: 4700mAh ബാറ്ററി
  • Qi വയർലെസ് ചാർജിങ്
  • 45W ഫാസ്റ്റ് ചാർജിങ്
  • IP68-റേറ്റിങുള്ള ഡസ്റ്റ്, വാട്ടർ റെസിസ്റ്റിവിറ്റി
  • കണക്റ്റിവിറ്റി: വൈ ഫൈ, ബ്ലൂടൂത്ത് 5.3, NFC
  • സ്റ്റോറേജ്: 16 ജിബി റാം, 256 ജിബി ഇന്‍റേണൽ സ്റ്റോറേജ്

Also Read: 6.9 ഇഞ്ച് ഡിസ്‌പ്ലേ, കിടിലൻ ക്യാമറ: ഇൻഫിനിക്‌സിന്‍റെ ആദ്യത്തെ ഫോൾഡബിൾ സ്‌മാർട്ട്‌ഫോൺ; സീറോ ഫ്ലിപ്പ് 5G അവതരിപ്പിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.