ഹൈദരാബാദ്: ഫ്ലിപ്‌കാർട്ടിന്‍റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ സെപ്‌റ്റംബർ 27ന് ആരംഭിക്കാനിരിക്കുകയാണ്. പുതിയ സ്‌മാർട്‌ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്. ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ 40,000 രൂപയിൽ താഴെ വമ്പൻ ഓഫറുകളിൽ ലഭിക്കുന്ന സ്‌മാർട്‌ഫോണുകൾ ഏതെല്ലാമെന്ന് നോക്കാം.
മോട്ടോറോള എഡ്‌ജ് 50 ഫ്യൂഷൻ:

മോട്ടോറോള മാസങ്ങൾക്ക് മുമ്പ് പുറത്തിറക്കിയ ഒരു മിഡ് റേഞ്ച് ഫോണാണ് മോട്ടോറോള എഡ്‌ജ് 50 ഫ്യൂഷൻ. 6.7 ഇഞ്ച് P-OLED ഡിസ്‌പ്ലേ വരുന്ന ഫോണിന് കോർണിങ് ഗ്ലാസ് പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്. 144Hz റിഫ്രഷ് റേറ്റും 1,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസുമാണ് മറ്റൊരു സവിശേഷത. സ്‌നാപ്‌ഡ്രാഗൺ 7s Gen 2 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്ന ഫോണിന്‍റെ ക്യാമറയും എടുത്തുപറയേണ്ട ഒന്നാണ്.
50MP പ്രൈമറി ക്യാമറയും 13MP അൾട്രാവൈഡ് സെൻസറും 32എംപിയുടെ ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. 5,000mAh ന്‍റെ ബാറ്ററിയും 68W ഫാസ്റ്റ് ചാർജിങ് പിന്തുണയും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 14 ഓപ്പറേഷൻ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മോട്ടറോളയ്ക്ക് 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകൾ ഉണ്ട്. 22,999 രൂപയാണ് മോട്ടോറോള എഡ്‌ജ് 50 ഫ്യൂഷന്‍റെ ഫ്ലിപ്‌കാർട്ടിലെ പ്രാരംഭ വില. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഓഫറിൽ 21,849 രൂപയ്‌ക്കും സ്വന്തമാക്കാനാകും.
പോകോ F6:

ചെറിയ ബജറ്റിൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ സ്വന്തമാക്കാവുന്ന മികച്ച മിഡ് റേഞ്ച് ഫോണുകളിൽ ഒന്നാണ് പോകോ F6. ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റ് നൽകിയിരിക്കുന്ന ഫോൺ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഓപ്പറേഷൻ സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് AMOLED ഡിസ്‌പ്ലേ വരുന്ന ഫോണിന് ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്.
23,999 രൂപയാണ് പോകോ F6 ന്‍റെ ഫ്ലിപ്‌കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിലെ പ്രാരംഭവില. ആക്‌സിസ് ക്രെഡിറ്റ് കാർഡ് ഓഫറിൽ 22,229 രൂപയ്‌ക്കും ഫോൺ സ്വന്തമാക്കാം. മികച്ച സോഫ്‌റ്റ്‌വെയർ അനുഭവം നൽകുന്ന പോകോ F6 ചെറിയ ബജറ്റിലുള്ള മികച്ച ഗെയിമിങ് ഫോൺ കൂടിയാണ്.
ഗൂഗിൾ പിക്‌സൽ 7:

ഗൂഗിളിന്‍റെ 2023 കോംപാക്റ്റ് മുൻനിര ഫോണാണ് ഗൂഗിൾ പിക്‌സൽ 7. ടെൻസർ G2 പ്രൊസസറിൽ പ്രവർത്തിക്കുന്ന ഫോണിന് 6.3 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് OLED ഡിസ്‌പ്ലേയും 4270 mAh ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്. 50MPയുടെയും 12MPയുടെയും പ്രൈമറി ക്യാമറയും 10.8 MP യുടെ ഫ്രണ്ട് ക്യാമറയും മികച്ച ഫോട്ടോ അനുഭവം നൽകും. 36,999 രൂപയാണ് ഫോണിന്‍റെ ഓഫർ വില. ഐസിഐസിഐ ക്രെഡിറ്റ് കാർഡിൽ ഇൻസ്റ്റന്‍റ് ഡിസ്‌കൗണ്ട് ലഭിച്ചാൽ 34,999 രൂപയ്‌ക്ക് സ്വന്തമാക്കാനാകും.
സാംസങ് ഗാലക്‌സി S23 FE:

മികച്ച അനുഭവം തരുന്ന 6.4 ഇഞ്ച് ഡൈനാമിക് AMOLED 2x ഡിസ്‌പ്ലേ ആണ് സാംസങ് ഗാലക്‌സി S23 FE യിൽ നൽകിയിരിക്കുന്നത്. ഗാലക്‌സി എഐ ഫീച്ചറുകളും S23 FE യിൽ ലഭ്യമാകും. 2.8 GHz ഒക്‌ട കോർ, സാംസങ് എക്‌സിനോസ് 2200 പ്രൊസസറിലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.
ഡിഎസ്എൽആർ ക്യാമറയ്‌ക്ക് സമാനമായ ചിത്രങ്ങൾ പകർത്തുന്ന 50എംപിയുടെയും 12 എംപിയുടെയും റിയർ ക്യാമറയും 10 എംപിയുടെ ഫ്രണ്ട് ക്യാമറയും സാംസങ് ഗാലക്‌സി S23 FEയുടെ എടുത്തു പറയേണ്ട ഫീച്ചറുകളിൽ ഒന്നാണ്. 45,00 mAh ബാറ്ററി പവറും ഫാസ്റ്റ് ചാർജിങും ഉള്ള ഗാലക്‌സി S23 FEയുടെ ഫ്ലിപ്‌കാർട്ട് ഓഫർ വില 37,999 രൂപയാണ്. ഫ്ലിപ്‌കാർട്ട് ആക്‌സിസ് ക്രെഡിറ്റ് കാർഡുള്ളവർക്ക് 36,099 രൂപ ഓഫർ വിലയിലും ലഭ്യമാകും.
ഫ്ലിപ്‌കാർട്ടിലെ ഏറ്റവും വലിയ വിൽപ്പനകളിലൊന്നായ ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ സെപ്‌റ്റംബർ 27 മുതൽ ആരംഭിക്കും. ഫ്ലിപ്‌കാർട്ട് പ്ലസ് അംഗങ്ങൾക്ക് സെപ്‌റ്റംബർ 26ന് തന്നെ ആക്‌സസ് ലഭിക്കും. ഒക്‌ടോബർ 6 വരെയാണ് വിൽപന നടക്കുക. അതേസമയം ആമസോണിന്‍റെ വാർഷിക മെഗാ സെയിലായ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെപ്‌റ്റംബർ 27ന് ആരംഭിക്കും.