ഹൈദരാബാദ്: ഉപയോക്താക്കളിൽ ഭൂരിഭാഗം പേരും സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത് കോളിങിനും മെസേജിങിനും ബ്രൗസിങിനും ആണെങ്കിലും, ഇതിനപ്പുറം ഗെയിമിങ്, ഫോട്ടോഗ്രഫി ഉൾപ്പെടെയുള്ള പല ആവശ്യങ്ങൾക്കുമായി സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്ന മറ്റൊരു വിഭാഗവുമുണ്ട്. ഇത്തരം ആളുകൾ പുതിയ സ്‌മാർട്ട്‌ഫോൺ വാങ്ങുമ്പോൾ അതിന്‍റെ പെർഫോമൻസ്, ക്യാമറ, പ്രൊസസർ, ബാറ്ററി കപ്പാസിറ്റി, ഡിസ്‌പ്ലേ തുടങ്ങിയ നിരവധി ഫീച്ചറുകൾ പരിശോധിച്ച ശേഷമായിരിക്കും തെരഞ്ഞെടുക്കുക.
ഗെയിമിങ് സ്‌മാർട്ട്‌ഫോണുകൾക്ക് ഇന്ന് ഡിമാൻഡ് ഏറെയാണ്. ഇഷ്‌ട്ടഗെയിമുകൾ തടസമില്ലാതെ ആസ്വദിക്കാനായി മികച്ച ഗെയിമിങ് ഫീച്ചറുകളുള്ള ഫോണുകൾ തിരയുന്നവരായിരിക്കും ഈ വിഭാഗം. ഫോണിന്‍റെ ബാറ്ററി കപ്പാസിറ്റി, പ്രൊസസർ, പെർഫോമൻസ്, ഡിസ്‌പ്ലേ എന്നീ ഫീച്ചറുകളായിരിക്കും ഇവർ പ്രധാനമായും പരിഗണിക്കുക. അത്തരം ഉപയോക്താക്കൾക്കായി 20,000 രൂപയിൽ താഴെ ലഭ്യമാവുന്ന മികച്ച അഞ്ച് സ്‌മാർട്ട്‌ഫോണുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
1. സാംസങ് ഗാലക്‌സി A15 5G:
ചുരുങ്ങിയ ബജറ്റിൽ ഒരു ഗെയിമിങ് സ്‌മാർട്ട്‌ഫോണാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, സാംസങിന്‍റെ ഗാലക്‌സി A15 മോഡൽ അതിനുചിതമാണ്. 14,998 രൂപയ്ക്കാണ് കമ്പനി ഈ ഫോൺ വിപണിയിൽ വിൽക്കുന്നത്. മീഡിയാടെക് ഡയമെൻസിറ്റി 6100+ പ്രൊസസറാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ഗാലക്‌സി A15 മികച്ച പെർഫോമൻസ് നൽകുമെന്നതിൽ സംശയമില്ല. കാഷ്വൽ ഗെയിമിങ് തടസമില്ലാതെ കൈകാര്യം ചെയ്യുന്നതിനും ഈ ഫോൺ സഹായിക്കും. 50 എംപിയുടെ ഉൾപ്പെടെ ക്യാമറയുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണം ഫോണിലുണ്ട്.
2. റെഡ്‌മി നോട്ട് 13 പ്രോ:
18,250 രൂപ വിലയുള്ള മികച്ച ഗെയിമിങ് സ്‌മാർട്ട്‌ഫോൺ ഓപ്‌ഷനാണ് റെഡ്‌മി നോട്ട് 13 പ്രോ. സ്‌നാപ്‌ഡ്രാഗൺ 7s Gen 2 ചിപ്‌സെറ്റാണ് ഫോണിന് നൽകിയിരിക്കുന്നത്. കൂടാതെ 1.5K 6.67 ഇഞ്ച് വലിപ്പമുള്ള AMOLED ഡിസ്‌പ്ലേയും നൽകിയിട്ടുണ്ട്. ഗെയിമിങ് അനുഭവം കൂടുതൽ മികവുറ്റതാക്കാൻ മികച്ച ഡിസ്‌പ്ലേ സഹായിക്കും. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ ഡോൾബി വിഷനും സപ്പോർട്ട് ചെയ്യും. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്‌ടസ് സംരക്ഷണവും ഫോണിന് ലഭിക്കും. ഗെയിമിങ് ഇഷ്‌ട്ടപ്പെടുന്നവർക്ക് റെഡ്‌മി നോട്ട് 13 പ്രോ മോഡലും മികച്ച ഓപ്‌ഷനാണ്.
3. മോട്ടോ എഡ്‌ജ് 50 നിയോ:
മീഡിയാടെക് ഡയമെൻസിറ്റി 7300 പ്രൊസസറുമായെത്തുന്ന ഈ ഫോൺ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്പ്കാർട്ടിൽ 21,999 രൂപയ്ക്കാണ് വിൽക്കുന്നത്. കൂടാതെ 2,000 രൂപയുടെ ഡെബിറ്റ് കാർഡ് വഴിയുള്ള ഡിസ്‌കൗണ്ടും ലഭ്യമാണ്. ഇതോടെ 19,999 രൂപയ്‌ക്ക് ഫോൺ സ്വന്തമാക്കാനാകും. 50 എംപിയുടെ മെയിൻ ക്യാമറ, 13 എംപി അൾട്രാ വൈഡ് ക്യാമറ, 10 എംപി ടെലിഫോട്ടോ ക്യാമറ തുടങ്ങിയവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണങ്ങളാണ് ഫോണിനുള്ളത്.
4. iQOO Z9:
ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിൽ 18,498 രൂപയ്ക്കാണ് iQOO Z9 വിൽക്കുന്നത്. മീഡിയാടെക് ഡയമെൻസിറ്റി 7200 പ്രൊസസറുമായാണ് ഈ സ്‌മാർട്ട്‌ഫോൺ വരുന്നത്. 2.8 GHz ക്ലോക്ക് സ്‌പീഡിൽ ടിഎസ്‌എംസിയുടെ രണ്ടാം തലമുറ 4nm പ്രോസസ് ഉപയോഗിച്ച് നിർമിച്ച പ്രൊസസറാണ് ഇത്. മികച്ച ഗെയിമിങ് അനുഭവം നൽകുന്നതിന് മീഡിയടെക് ഡയമെൻസിറ്റി 7200 പ്രൊസസർ സഹായിക്കും. 50MP സോണി IMX882 OIS സെൻസർ ഉൾപ്പെടുന്നതാണ് iQOO Z9ന്‍റെ ക്യാമറ. 4K വീഡിയോ റെക്കോർഡിങ്, സൂപ്പർ നൈറ്റ് മോഡ്, 2x പോർട്രെയ്റ്റ് സൂം തുടങ്ങി നരവധി ഫീച്ചറുകളും ഫീച്ചർ ചെയ്യുന്നുണ്ട്.
5. നത്തിങ് ഫോൺ 2a:
മീഡിയാടെക് ഡയമെൻസിറ്റി 7200 പ്രോ പ്രൊസസറുമായെത്തുന്ന ഫോൺ ഫ്ലിപ്പ്കാർട്ടിൽ 23,999 രൂപയ്ക്കാണ് വിൽക്കുന്നത്. ഡിസ്‌കൗണ്ടും മറ്റ് ഓഫറുകളും കഴിഞ്ഞാൽ 3,000 രൂപ ഡിസ്‌കൗണ്ടിൽ 20,999 രൂപയ്ക്ക് ലഭ്യമാവും. 6.7 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. 5000എംഎഎച്ച് ആണ് ഫോണിന്‍റെ ബാറ്ററി കപ്പാസിറ്റി. അതിനാൽ തന്നെ ഫോൺ ഒറ്റ ചാർജിൽ ദിവസം മുഴുവൻ ഉപയോഗിക്കാനാകും. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50എംപിയുടെ റിയർ ക്യാമറയും 32MP ഫ്രണ്ട് ക്യാമറയുമാണ് ഫോണിൽ നൽകിയിരിക്കുന്നത്.