ETV Bharat / automobile-and-gadgets

ചെലവ് ചുരുക്കലോ വില വര്‍ദ്ധനയോ? ഹ്യുണ്ടായ് ജനപ്രിയ മോഡലുകള്‍ നിലനിര്‍ത്താന്‍ എന്ത് തന്ത്രങ്ങളാകും സ്വീകരിക്കുക?

ഉത്പാദനച്ചെലവിലെ വര്‍ദ്ധനയും പണപ്പെരുപ്പവും ഏല്‍പ്പിച്ച സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്‌ചയില്ലാതെ ചില നടപടികള്‍ കൈക്കൊണ്ട് ഹ്യുണ്ടായ് ഇന്ത്യ. പരിശോധിക്കാം കമ്പനിയുടെ ഈ നിര്‍ണായകഘട്ടത്തിലെ അതിജീവന തന്ത്രങ്ങള്‍.

Hyundai Motor India  Verna and Creta  Cost Cuts  ഹ്യുണ്ടായ്  ജനപ്രിയ മോഡലുകള്‍
Cost Cuts or Price Hikes? Where Hyundai's Verna and Creta Are Headed in 2024
author img

By ETV Bharat Kerala Team

Published : Mar 6, 2024, 10:07 PM IST

ഹുണ്ടായ് അടുത്തിടെയാണ് തങ്ങളുടെ എല്ലാ മോഡല്‍ കാറുകള്‍ക്കും വില വര്‍ദ്ധന പ്രഖ്യാപിച്ചത്. ഉത്പാദനച്ചെലവ് ചൂണ്ടിക്കാട്ടിയാണ് കമ്പനി കാറുകളുടെ വില വര്‍ദ്ധിപ്പിച്ചത്(Hyundai Motor India).

ഉത്പാദനത്തിന് ആവശ്യമായ വസ്‌തുക്കളുടെ വില വര്‍ദ്ധിച്ചതും കറന്‍സി നിരക്കുകളിലെ പ്രതികൂല സ്ഥിതിയും ഉത്പാദനത്തിനാവശ്യമായ നിക്ഷേപനിരക്കും ഇതില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം വാഹന വ്യവസായമേഖലയിലെ സാമ്പത്തിക ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു(Verna and Creta). വിവിധ ബാഹ്യ സാമ്പത്തിക ഘടകങ്ങളും വില വര്‍ദ്ധനയ്ക്ക് കാരണമായി ഹുണ്ടായ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക കാലാവസ്ഥ വാഹന നിര്‍മ്മാണച്ചെലവ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമെ കറന്‍സിയിലെ അനിശ്ചിതത്വവും ഉത്‌പാദന സാമഗ്രികളുടെ വിലയിലുണ്ടായ വര്‍ദ്ധനയും കമ്പനിയുടെ പ്രവര്‍ത്തനച്ചെലവിലും വര്‍ദ്ധന ഉണ്ടാക്കുന്നു. ചെലവുകള്‍ പിടിച്ച് നിര്‍ത്താന്‍ പല മാര്‍ഗങ്ങളും കൈക്കൊണ്ടെങ്കിലും ഒടുവില്‍ വില വര്‍ദ്ധനയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നൈത്തുകയായിരുന്നു(Cost Cuts).

ഉപഭോക്താക്കളുടെ സംതൃപ്‌തി ഏത് വിധേനെയും നിലനിര്‍ത്താന്‍ ഹുണ്ടായി മോട്ടോര്‍ ഇന്ത്യ പരിശ്രമിച്ചു. എന്നാല്‍ ഉത്പാദനച്ചെലവ് വര്‍ദ്ധിച്ചതോടെ നേരിയ വിലവര്‍ദ്ധന വരുത്താന്‍ കമ്പനി നിര്‍ബന്ധിതരായി. ഇക്കൊല്ലം ജനുവരി ഒന്നുമുതലാണ് കമ്പനിയുടെ വാഹനങ്ങള്‍ക്ക് വില വര്‍ദ്ധന നിലവില്‍ വന്നത്.

ഇപ്പോള്‍ കമ്പനിക്ക് രാജ്യത്ത് എല്ലായിടവും വില്‍പ്പന കേന്ദ്രങ്ങളും സര്‍വീസ് സ്റ്റേഷനുകളുമുണ്ട്. ചെന്നൈയിലെ ഉത്പാദനകേന്ദ്രത്തില്‍ പൂര്‍ണമായും ഉന്നതനിലവാരമുള്ള ഉത്പാദനത്തോടൊപ്പം ഗുണമേന്‍മ പരിശോധന സംവിധാനവും ഉണ്ട്.

നാണ്യപ്പെരുപ്പ സമ്മര്‍ദ്ദം മൂലമുണ്ടായ വില വര്‍ദ്ധന കമ്പനിയെ വല്ലാത്ത ഒരു അവസ്ഥയിലേക്കാണ് കൊണ്ടെത്തിച്ചത്. കമ്പനിയുടെ ഏറെ ജനപ്രിയ മോഡലുകളായ വെര്‍ണയുടെയും ക്രെറ്റയുടെയും ഉത്പാദനച്ചെലവും പ്രവര്‍ത്തനച്ചെലവും ഒരു വര്‍ഷമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇത് 2024ല്‍ വെര്‍ണയുടെയും ക്രെറ്റയുടെ വില വര്‍ദ്ധിപ്പിക്കുന്നതിലേക്കാണോ കമ്പനിയെ കൊണ്ടെത്തിക്കുന്നത് അതോ ചെലവ് കുറയ്ക്കല്‍ നടപടികളിലേക്കാകുമോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.

ഇതേക്കുറിച്ച് ആഴത്തില്‍ പരിശോധിക്കാം.

എന്ത് കൊണ്ടാണ് ക്രെറ്റയും വെര്‍ണയും ഇത്രയും ജനപ്രിയമായത്?

ബജറ്റ് കാറുകള്‍ തേടുന്നവര്‍ക്ക് ഏറ്റവും മികച്ച തെരഞ്ഞെടുപ്പുകളാണ് വെര്‍ണയും ക്രെറ്റയും. ഇതിന്‍റെ സവിശേഷതകളും ആശ്രയിക്കാം എന്നതും വിലക്കുറവും തന്നെയാണ് കാര്‍ പ്രേമികളെ ഇവയിലേക്ക് ആകര്‍ഷിക്കുന്നത്. ഈ രണ്ട് മോഡലുകളുടെയും സുരക്ഷ പാക്കേജുകളും ഏറെ ശക്തമാണ്. നിരവധി എയര്‍ ബാഗുകളും എബിഎസും നമുക്ക് ഏറെ സമാധാനം നല്‍കും. ഇവയ്ക്ക് സ്മാര്‍ട്ട്ഫോണുകളെക്കൂടി ബന്ധപ്പെടുത്തിയുള്ള ഏറ്റവും പുതിയ ഇന്‍ഫോട്ടയ്ന്‍മെന്‍റ് സംവിധാനങ്ങളും ഉണ്ട്. ഇതില്‍ ഡ്രൈവിംഗ് അനുഭവം മികച്ചതാക്കുന്നു. നിത്യവുമുള്ള ഉപയോഗത്തിന് ഇന്ധനക്ഷമതയും ഏറെ പ്രാധാന്യമുള്ളതാണ്. ഇതും ഈ മോഡലുകള്‍ ഉറപ്പ് നല്‍കുന്നു.

ഇതിന് പുറമെ ദീര്‍ഘകാലം ഉപയോഗിക്കാമെന്നതും പുനര്‍വില്‍പ്പനയില്‍ മൂല്യം ഇടിയുന്നില്ലെന്നതും ഇവയിലേക്ക് ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നു. ഉപയോക്താക്കള്‍ക്ക് ദീര്‍ഘകാലത്തേക്ക് ഉള്ള ഒരു കൈമുതല്‍ തന്നെയാണ് ഇവ. ഈ സവിശേഷതകള്‍ ഒക്കെയാണ് ക്രെറ്റയും വെര്‍ണയും എല്ലാവരുടെയും ഏറ്റവും പ്രിയപ്പെട്ട തെരഞ്ഞെടുപ്പുകളായി മാറാന്‍ കാരണം.

ഈ മോഡലുകളുടെ വില വര്‍ദ്ധനയ്ക്ക് ഇടയാക്കിയ ഘടകങ്ങള്‍

ചരക്കുകളുടെ വിലയിലുണ്ടായ വര്‍ദ്ധന-ഉരുക്ക്, അലുമിനിയം, കോപ്പര്‍, പ്ലാസ്റ്റിക്, റബ്ബര്‍ തുടങ്ങിയവയുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായി. ഇത് ഹുണ്ടായിയുടെ അസംസ്കൃത വസ്‌തുക്കളുടെ വിലയില്‍ കാര്യമായ വര്‍ദ്ധനയുണ്ടാക്കി.

സാധനങ്ങളും സേവനങ്ങളും എത്തിക്കുന്നതിലുണ്ടായ ചെലവ് വര്‍ദ്ധന- ഇന്ധനവില വര്‍ദ്ധന, വിതരണശൃംഖലയുടെ ചെലവും ഗതാഗതച്ചെലവും വര്‍ദ്ധിപ്പിച്ചു.

ചട്ടങ്ങള്‍ കടുപ്പിച്ചതോടെ ഉണ്ടായ ചെലവ് -ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കിയതും മറ്റും നിക്ഷേപത്തില്‍ വര്‍ദ്ധനയുണ്ടാക്കി.

സാങ്കേതികത മാറ്റം മൂലമുണ്ടായ ചെലവ്-എഡിഎഎസ്, കണക്‌ടിവിറ്റി, ഇവിഎസ് എന്നിവ ഓരോ യൂണിറ്റിന്‍റെയും ചെലവ് വര്‍ദ്ധിപ്പിച്ചു.

വിപണനത്തിനായി വന്‍തുക ചെലവിടേണ്ടി വരുന്നത്- വാഹനനിര്‍മാതാക്കള്‍ക്കിടയിലുണ്ടായ കിടമത്സരം മൂലം ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി പരസ്യരംഗത്ത് വന്‍തുക ചെലവിടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

പ്ലാന്‍റുകളുടെ പ്രവര്‍ത്തന ചെലവിലുണ്ടായ വര്‍ദ്ധന-ഊര്‍ജ്ജം, മനുഷ്യവിഭവശേഷി, നടത്തിപ്പ് ചെലവ്, ഫാക്‌ടറി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ചെലവ് എന്നിവ പണപ്പെരുപ്പം മൂലം വര്‍ദ്ധിച്ചു.

മൈക്രോചിപ്പ് ദൗര്‍ലഭ്യം-സെമികണ്ടക്‌ടറുകളുടെ ദൗര്‍ലഭ്യം വിതരണ-ചോദന മേഖലയെ ബാധിച്ചത് വില വര്‍ദ്ധനയിലേക്ക് നയിച്ചു.

കാര്‍ നിര്‍മാതാക്കള്‍ ചെലവ് വെട്ടിക്കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

ഹുണ്ടായി ചെലവ് ചുരുക്കാന്‍ പല നടപടികളും കൈക്കൊണ്ടു. ക്രെറ്റയ്ക്കും വെര്‍ണയ്ക്കും വന്‍തോതില്‍ പാര്‍ട്സുകള്‍ നല്‍കിയിരുന്നത് വെട്ടിച്ചുരുക്കി. ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി പ്രാദേശികതലത്തില്‍ നിന്ന് തന്നെ വിവിധ ഭാഗങ്ങള്‍-ഇലക്‌ട്രിക്കല്‍, പ്ലാസ്റ്റിക് ഭാഗങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. വിവിധ മോഡലുകളില്‍ ഫീച്ചറുകള്‍ പലതും ചുരുക്കിക്കൊണ്ട് ഇവ വിലക്കുറച്ച് നല്‍കാന്‍ തുടങ്ങി.

രൂപകല്‍പ്പനയിലും നിര്‍മാണവസ്‌തുക്കളിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടും ചെലവ് ചുരുക്കല്‍ നടപടി തുടങ്ങി. അതേസമയം ഗുണമേന്‍മയില്‍ കമ്പനി വിട്ടുവീഴ്‌ച വരുത്തുന്നുമില്ല. ഉദാഹരണത്തിന് സീറ്റുകളുടെ കനം കുറയ്ക്കല്‍ പോലുള്ള നടപടികള്‍ക്ക് കമ്പനി തുടക്കമിട്ടു. കയറ്റുമതി വര്‍ദ്ധനയിലൂടെ ഹുണ്ടായിക്ക് നേട്ടമുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഓട്ടോമാറ്റിക് മോഡലുകളെക്കാള്‍ മാനുവല്‍ മോഡലുകള്‍ ഉത്പാദിപ്പിക്കുന്നതും വിറ്റഴിക്കുന്നതും ചെലവ് കുറയ്ക്കല്‍ നടപടിയാണ്. ഇതിന് പുറമെ വിവിധ പ്രവര്‍ത്തന തന്ത്രങ്ങളും കമ്പനി ചെലവ് ചുരുക്കാന്‍ വേണ്ടി ആവിഷ്ക്കരിക്കുന്നു.

എങ്കിലും ഇത്തരം ചെലവ് ചുരുക്കല്‍ നടപടി മൂലം കമ്പനിയുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്‌ചയുണ്ടാകുമോ എന്ന ആശങ്ക നിലവിലുണ്ട്. എന്നാല്‍ വെര്‍ണയും ക്രെറ്റയും ഒരുപാട് ചെലവ് ചുരുക്കി മുന്നോട്ട് പോകാനാകില്ല.

വിലവര്‍ദ്ധനയല്ലാതെ മറ്റ് മാര്‍ഗമില്ല

ചെലവില്‍ വലിയ വര്‍ദ്ധനയുണ്ടായതോടെ വില കൂട്ടാതെ കമ്പനിക്ക് പിടിച്ച് നില്‍ക്കാനാകാത്ത സ്ഥിതി സംജാതമായി. കമ്പനിയുടെ വാണിജ്യ പ്രതിച്ഛായയും വിപണിയിലെ നേതൃസ്ഥാനവും ഇതിന് ശക്തമായ പിന്തുണയും കമ്പനിക്ക് നല്‍കി. മെച്ചപ്പെടുത്തിയ വൈവിധ്യമാര്‍ന്ന കൂടുതല്‍ സവിശേഷതകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ നേരിയ വില വര്‍ധനയില്‍ ഉപയോക്താക്കള്‍ക്കും പരാതിയില്ലെന്ന സ്ഥിതിയുണ്ടായി.ഉപയോക്താക്കളുടെ വരുമാന വര്‍ദ്ധനയും വില വര്‍ദ്ധന കാര്യമായി ബാധിക്കാതിരിക്കാന്‍ സഹായമായി.

വാഹന വിപണി മൊത്തത്തില്‍ നേരിടുന്ന ചെലവ് വര്‍ദ്ധന സമ്മര്‍ദ്ദം ഉപയോക്താക്കള്‍ക്ക് വില വര്‍ദ്ധന സ്വഭാവികമാണെന്ന് മനസിലാക്കാന്‍ പര്യാപ്തമായിരുന്നു. ഡിസ്കൗണ്ടുകള്‍ ഡീലര്‍മാരുടെ ലാഭത്തില്‍ ചെറിയ പ്രശ്നങ്ങളുണ്ടാക്കി. വിതരണത്തെക്കാള്‍ കൂടുതല്‍ ചോദനയുണ്ടായതോടെ കമ്പനിക്ക് വില വര്‍ദ്ധിപ്പിക്കാന്‍ ഒരു കാരണം കൂടിയായി. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഹുണ്ടായിയുടെ വില വര്‍ദ്ധന തികച്ചും എല്ലാ വശങ്ങളും പരിശോധിച്ച് തന്നെയായിരുന്നു എന്നതിലേക്കാണ്. ഉപയോക്താക്കളും ഇത് അംഗീകരിച്ചു.

പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ ഹുണ്ടായി രണ്ട് മാര്‍ഗങ്ങളാകും സ്വീകരിക്കുക. ചെലവ് ചുരുക്കലും വില വര്‍ദ്ധനയും. ബ്രാന്‍ഡ് വിശ്വാസ്യതയില്‍ വെള്ളം ചേര്‍ക്കാതെ ലാഭം സംരക്ഷിക്കുക എന്നതാകും കമ്പനിയുടെ ലക്ഷ്യം. ഉപഭോക്താക്കളെ സംരക്ഷിച്ച് കൊണ്ട് മുന്നോട്ട് പോകുക എന്നതിന് തന്നെയാകും കമ്പനി ഊന്നല്‍ നല്‍കുക.

Also Read: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് പിന്തുണയുമായി ഹ്യുണ്ടായ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.