ETV Bharat / automobile-and-gadgets

പുതുക്കിയ ഡിസൈനും കൂടുതൽ റേഞ്ചും, പിന്നെന്തു വേണം! ഐഎക്‌സിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ബിഎംഡബ്ല്യു - BMW IX FACELIFT

പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു. ഐഎക്‌സിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്‍റെ ഇന്‍റീരിയർ, എക്‌സ്റ്റീരിയർ, എഞ്ചിൻ ഉൾപ്പെടെയുള്ള ഫീച്ചറുകൾ പരിശോധിക്കാം.

BMW IX FACELIFT RANGE  BMW IX FACELIFT FEATURES  ബിഎംഡബ്ല്യു  ബിഎംഡബ്ല്യു ഐഎക്‌സ് ഫേസ്‌ലിഫ്‌റ്റ്
BMW iX Facelift (Photo - BMW)
author img

By ETV Bharat Tech Team

Published : Jan 29, 2025, 6:56 PM IST

ഹൈദരാബാദ്: ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ ഓൾ-ഇലക്ട്രിക് എസ്‌യുവി ആയ ബിഎംഡബ്ല്യു ഐഎക്‌സിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ പുറത്തിറക്കാനൊരുങ്ങുന്നു. മിഡ്-ലൈഫ്-സൈക്കിൾ അപ്‌ഡേറ്റുമായാണ് പുതിയ ഫേസ്‌ലിഫ്‌റ്റ് എത്തുക. എഞ്ചിനിലും ഡിസൈനിലും കാര്യമായ മാറ്റങ്ങളുമായാണ് ബിഎംഡബ്ല്യു ഐഎക്‌സ് ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്. എല്ലാ വേരിയന്‍റുകളിലും കൂടുതൽ ശക്തവും കാര്യക്ഷമവുമായ ഇലക്ട്രിക് മോട്ടോറാണ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ വരാനിരിക്കുന്ന എസ്‌യുവിക്ക് മികച്ച റേഞ്ചും പ്രതീക്ഷിക്കാം.

എക്‌സ്റ്റീരിയർ ഡിസൈൻ: ബിഎംഡബ്ല്യു ഐഎക്‌സ് ഫെയ്‌സ്‌ലിഫ്റ്റിന്‍റെ ഡിസൈനിലേക്ക് പോകുമ്പോൾ പുതിയ ഫ്രണ്ട് ഫാസിയ നൽകിയതായി കാണാം. മുൻപത്തേക്കാൾ അധികം മസ്‌കുലാർ ലുക്കിലാണ് പുതിയ ബിഎംഡബ്ല്യു ഐഎക്‌സ് അവതരിപ്പിക്കുക. ഹെഡ്‌ലാമ്പുകൾ മാറ്റിയെന്ന് മാത്രമല്ല, എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകൾ ഇപ്പോൾ യൂണിറ്റിൽ ലംബമായി നൽകിയിട്ടുമുണ്ട്. മുൻ മോഡലിൽ ഐ-ബ്രോ ലേയൗട്ടിലാണ് ഡേടൈം റണ്ണിങ് ലാമ്പുകൾ സജ്ജീകരിച്ചിരുന്നത്.

പുതിയ ബിഎംഡബ്ല്യു ഐഎക്‌സിന്‍റെ അധികം വലിപ്പമുള്ള ക്ലോസ്‌ഡ്-ഓഫ് ഗ്രില്ലിന് വ്യത്യസ്‌ത ഗ്രാഫിക്‌സും ലഭിക്കും. അതേസമയം മുഴുവൻ ഫ്രണ്ട് ബമ്പറും കൂടുതൽ ആംഗുലർ യൂണിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. കാറിന്‍റെ സൈഡ് പ്രൊഫൈൽ പരിശോധിക്കുമ്പോൾ പുതിയ അലോയ് വീലുകൾ ഒഴികെ കാര്യമായ മാറ്റങ്ങളൊന്നും തന്നെ കാണാനില്ല.

ഇന്‍റീരിയർ ഡിസൈൻ: ഇന്‍റീരിയർ ഡിസൈനിലേക്ക് പോകുമ്പോൾ കാറിന്‍റെ ക്യാബിനിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ കാണാനില്ല. പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, സെൻട്രൽ ടച്ച്‌സ്‌ക്രീൻ, ഐഡ്രൈവ് 8.5 സോഫ്റ്റ്‌വെയർ എന്നിവയാണ് കാറിന്‍റെ ഇന്‍റീരിയറിലെ പ്രധാന മാറ്റങ്ങൾ. മുൻ സീറ്റുകളിൽ വലിയ ഇന്‍റഗ്രേറ്റഡ് ഹെഡ്‌റെസ്റ്റുകൾ നൽകിയിട്ടുണ്ട്. കൂടാതെ ചില വേരിയന്‍റുകളിൽ എം സ്‌പോർട്‌സ് പാക്കേജുള്ള എം മൾട്ടിഫങ്‌ഷൻ സീറ്റുകൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് അവസരം ലഭിക്കും.

മറ്റ് ഫീച്ചറുകൾ: കാറിന്‍റെ മറ്റ് സവിശേഷതകൾ പരിശോധിക്കുമ്പോൾ അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനുമായി ഹീറ്റഡ് സീറ്റുകൾ, ഡ്രൈവിങ് അസിസ്റ്റന്‍റ് പ്ലസ്, ഹാർമൻ കാർഡൺ സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിങ്ങനെയുള്ള ഫീച്ചറുകൾ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. ഇതിനു പുറമെ പനോരമിക് ഗ്ലാസ് റൂഫ്, വാതിലിൽ സോഫ്റ്റ്-ക്ലോസ് ഫങ്‌ഷൻ, ആക്റ്റീവ് സീറ്റ് വെന്‍റിലേഷൻ എന്നിങ്ങനെയുള്ള ഫീച്ചറുകൾ ഉപഭോക്താക്കൾക്ക് ആവശ്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാനുമാകും.

എഞ്ചിൻ: ബിഎംഡബ്ല്യു ഐഎക്‌സ് ഫെയ്‌സ്‌ലിഫ്റ്റിന്‍റെ എടുത്തുപറയേണ്ട മാറ്റം മറ്റെങ്ങുമല്ല. അതിന്‍റെ എഞ്ചിനിൽ തന്നെയാണ്. കൂടുതൽ പവറും കാര്യക്ഷമതയുമായാണ് പുതിയ ബിഎംഡബ്ല്യു ഐഎക്‌സ് വരുന്നത്. എക്‌സ്‌ഡ്രൈവ് 40, എക്‌സ്‌ഡ്രൈവ് 50, എം60 എന്നിവയാണ് മുൻമോഡലിലെ മൂന്ന് വേരിയന്‍റുകൾ. അതേസമയം ഐഎക്‌സ് ഫെയ്‌സ്‌ലിഫ്റ്റിലേക്ക് വരുമ്പോൾ എക്‌സ്‌ഡ്രൈവ് 45, എക്‌സ്‌ഡ്രൈവ് 60, എം70 എന്നിവയാണ് വേരിയന്‍റുകൾ. പുതിയ പവറും കാര്യക്ഷമതയും വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ ഇലക്ട്രിക് മോട്ടോറുകളും കൂടുതൽ മികച്ചതാക്കിയിട്ടുണ്ട്.

എക്‌സ്‌ഡ്രൈവ് 45 വേരിയന്‍റിന്‍റെ പരമാവധി പവർ 402 ബിഎച്ച്‌പിയും ടോർക്ക് 700 എൻഎം ഉം ആണ്. ഇത് മുൻമോഡലായ എക്‌സ്‌ഡ്രൈവ് 40-യേക്കാൾ കൂടുതലാണ്. 322 ബിഎച്ച്‌പി പവറും 630 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്ന മോട്ടോറാണ് എക്‌സ്‌ഡ്രൈവ് 40 വേരിയന്‍റിന് ഉള്ളത്. എക്‌സ്‌ഡ്രൈവ് 45ന്‍റെ ബാറ്ററി പായ്ക്കിന് പുതിയ സെൽ കെമിസ്ട്രിയും നൽകിയിട്ടുണ്ട്. ഇത് ബാറ്ററിയുടെ പവർ 94.8 കിലോവാട്ട് ആക്കി ഉയർത്തും. അതിനാൽ തന്നെ ഈ വേരിയന്‍റിന്‍റെ റേഞ്ച് 602 കിലോമീറ്ററാണ്.

536 ബിഎച്ച്‌പി പവറും 765 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് എക്‌സ്‌ഡ്രൈവ് 60 വേരിയന്‍റ്. എന്നാൽ 516 ബിഎച്ച്‌പി പവറും 765 എൻഎം ടോർക്കും ആണ് മുൻമോഡലായിരുന്ന എക്‌സ്‌ഡ്രൈവ് 50 ഉത്‌പാദിപ്പിക്കുക. കൂടുതൽ ശേഷിയുള്ള ബാറ്ററിയാണ് പുതിയ വേരിയന്‍റിന് നൽകിയിരിക്കുന്നത്. 109.1 കിലോവാട്ട് ബാറ്ററിയാണ് എക്‌സ്‌ഡ്രൈവ് 60 മോഡലിൽ ലഭ്യമാവുക. ബിഎംഡബ്ല്യു ഐഎക്‌സ് എക്‌സ്‌ഡ്രൈവ് 60 വേരിയന്‍റിന് 701 കിലോമീറ്റർ റേഞ്ച് ലഭിക്കും.

ബിഎംഡബ്ല്യു ഐഎക്‌സിന്‍റെ ശ്രേണിലെ എം70 വേരിയന്‍റ് 650 ബിഎച്ച്‌പി പവറും 1015 എൻഎം ടോർക്കും നൽകുന്ന പവർട്രെയിനിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തിട്ടുണ്ട്. 108.9 കിലോവാട്ട് ബാറ്ററിയാണ് എം70 വേരിയന്‍റിൽ ലഭ്യമാവുക. ഇത് 600 കിലോമീറ്റർ റേഞ്ച് നൽകും.

Also Read:

  1. മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ വരുന്നു: ഇ-വിറ്റാരയുടെ ഫീച്ചറുകളറിയാം
  2. ജനമനസുകളിൽ ഇടംനേടിയ സ്‌കൂട്ടർ: നിരവധി മാറ്റങ്ങളുമായി പുതിയ ഹോണ്ട ആക്‌ടിവ 110; വില 80,950 രൂപ
  3. ആക്‌ടിവയെ വെല്ലാൻ പുതിയ സുസുക്കി ആക്‌സസ് 125: വില 81,700 രൂപ
  4. കരുത്തിന് കരുത്ത്, ലുക്കിന് ലുക്ക്, വേഗതയിൽ രാജാവ്: ട്രയംഫിന്‍റെ രണ്ട് പുത്തൻ ബൈക്കുകൾ: വിലയും ഫീച്ചറും അറിയാം
  5. വേഗതയിൽ കേമൻ, കൂടുതൽ കരുത്തുറ്റ എഞ്ചിനുമായി ഔഡി ആർ‌എസ് ക്യു 8 ഫെയ്‌സ്‌ലിഫ്‌റ്റ് പതിപ്പ് വരുന്നു: ലോഞ്ച് ഫെബ്രുവരി 17ന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.