ഹൈദരാബാദ്: രാജ്യത്ത് വർധിച്ചുവരുന്ന പെട്രോൾ വിലയിൽ വലഞ്ഞ് പലരും ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിഞ്ഞിരുന്നു. എന്നാൽ ചാർജിങ് പരിമിതി കാരണം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വലിയ തോതിൽ വർധിക്കുന്നില്ല. ഉയർന്ന മൈലേജ് ഉള്ള വാഹനം കയ്യിലുണ്ടെങ്കിൽ പെട്രോളിന്‍റെ വിലവർധന അത്രത്തോളം ബാധിക്കില്ല. മികച്ച മൈലേജ് നൽകുന്ന അഞ്ച് ബൈക്കുകളെ കുറിച്ച് പരിശോധിക്കാം.
5. ഹീറോ എച്ച്എഫ് ഡീലക്‌സ്: ഹീറോ മോട്ടോകോർപ്പിൻ്റെ ബജറ്റ് മോട്ടോർസൈക്കിളായ ഹീറോ എച്ച്എഫ് ഡീലക്‌സ് 2013 ഒക്ടോബറിലാണ് പുറത്തിറക്കുന്നത്. പിന്നീട് ഇതിന്‍റെ ഡിസൈനുകളിൽ മാറ്റം വരുത്തിക്കൊണ്ട് പുതുക്കിയ പതിപ്പ് പുറത്തിറക്കിയിരുന്നു. മൊത്തം അഞ്ച് വേരിയൻ്റുകളായാണ് കമ്പനി ഹീറോ എച്ച്എഫ് ഡീലക്‌സ് വിൽക്കുന്നത്.
![Best bikes under 90000 in India Bikes with best mileage in India Best bikes under one lakh in India മികച്ച മൈലേജ് ബൈക്കുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/24-08-2024/22285197_hero-hf-delux.jpg)
- എഞ്ചിൻ - 97.2 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ
- പവർ - 7.9 ബിഎച്ച്പി
- ടോർക്ക് - 8.05 ന്യൂട്ടൺ മീറ്റർ ടോർക്ക്
- മൈലേജ് - 65 കിമീ/ലി
- വില - 56,308 രൂപ മുതൽ 68,561 രൂപ വരെ
4. ഹോണ്ട SP 125: മികച്ച മൈലേജും അതോടൊപ്പം കരുത്തുള്ള എഞ്ചിനും ഉള്ള ഹോണ്ട SP 125 വിപണിയിൽ അവതരിപ്പിച്ചത് 2019 നവംബറിലാണ്. പിന്നീട് ഡിസൈനുകളിൽ ചെറിയ മാറ്റം വരുത്തിയിരുന്നു. മൂന്ന് വേരിയൻ്റുകൾ ആയാണ് ഹോണ്ട SP 125 വിപണിയിലെത്തുന്നത്.
- എഞ്ചിൻ - 123.9 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ
- പവർ - 10.7 ബിഎച്ച്പി പവർ
- ടോർക്ക് - 10.9 ന്യൂട്ടൺ മീറ്റർ ടോർക്ക്
- മൈലേജ് - 65 കിമീ/ലി
- വില - 87,383 രൂപ മുതൽ 91,498 രൂപ വരെ
3. ഹോണ്ട ഷൈൻ 100: ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിളിൻ്റെ ഹോണ്ട ഷൈൻ 100 മികച്ച മൈലേജുള്ള ബൈക്കാണ്. 2023ലാണ് വാഹനം വിപണിയിലെത്തുന്നത്.
- എഞ്ചിൻ - 98.98 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ
- പവർ - 7.28 ബിഎച്ച്പി പവർ
- ടോർക്ക് - 8.05 ന്യൂട്ടൺ മീറ്റർ ടോർക്ക്
- മൈലേജ് - 68 കിമീ/ലി
- വില - 65,143 രൂപ
2. ടിവിഎസ് സ്‌പോർട്ട്: ടിവിഎസ് മോട്ടോർ കമ്പനിയുടെ താങ്ങാനാവുന്ന വിലയിലുള്ള ബൈക്കാണ് ടിവിഎസ് സ്‌പോർട്ട്. 2010 ൽ കമ്പനി ടിവിഎസ് സ്‌പോർട്ട് വിപണിയിൽ അവതരിപ്പിച്ചെങ്കിലും പിന്നീട് ഡിസൈനിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരുന്നു.
![Best bikes under 90000 in India Bikes with best mileage in India Best bikes under one lakh in India മികച്ച മൈലേജ് ബൈക്കുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/24-08-2024/22285197_tvs-sport.jpg)
- എഞ്ചിൻ - 109.7 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ
- പവർ - 8.18 ബിഎച്ച്പി
- ടോർക്ക് - 8.7 ന്യൂട്ടൺ മീറ്റർ ടോർക്ക്
- മൈലേജ് - 70 കിമീ/ലി
- വില - 64,173 രൂപ മുതൽ 69,981 രൂപ വരെ
1. ബജാജ് പ്ലാറ്റിന 100: ബജാജ് ഓട്ടോയുടെ ബജാജ് പ്ലാറ്റിന 100 പുറത്തിറങ്ങിയത് 2006 ഏപ്രിലിൽ ആണ്.
![Best bikes under 90000 in India Bikes with best mileage in India Best bikes under one lakh in India മികച്ച മൈലേജ് ബൈക്കുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/24-08-2024/22285197_bajaj.jpg)
- എഞ്ചിൻ - 102 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ
- പവർ - 7.79 ബിഎച്ച്പി പവർ
- ടോർക്ക് - 8.34 ന്യൂട്ടൺ മീറ്റർ ടോർക്ക്
- മൈലേജ് - 72 കിമീ/ലി
- വില - 66,837 രൂപ
മികച്ച മൈലേജ് ലഭിക്കുന്ന ഒരു ബൈക്ക് വാങ്ങാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, ഈ അഞ്ച് ഓപ്‌ഷനുകളിൽ നിന്ന് നിങ്ങൾക്ക് യോജിക്കുന്നവ തെരഞ്ഞെടുക്കാവുന്നതാണ്.
Also Read: പുതിയ ലുക്കിൽ ടിവിഎസ് ജൂപ്പിറ്റർ: വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ