ഹൈദരാബാദ്: ശരീരത്തിനും മനസ്സിനും ഒരേ പോലെ ഉന്മേഷം നൽകുന്ന സംഗീതം ഇഷ്‌ട്ടപ്പെടാത്തവരായി ആരുമില്ലല്ലോ.. ഒരു മികച്ച ഇയർബഡ് കൂടെ കയ്യിലുണ്ടെങ്കിൽ സംഗതി ഉഷാർ. വിപണിയിൽ നിരവധി ഇയർബഡുകൾ ലഭ്യമാണെങ്കിലും, നിങ്ങളുടെ ബജറ്റിന് അനുസരിച്ച മികച്ച ഇയർബഡ്‌സ് ഏതാണെന്ന് മനസിലാക്കുന്നത് അത്ര എളുപ്പമല്ല. മികച്ച ബാറ്ററി ബാക്കപ്പും നോയ്‌സ് ക്യാൻസലേഷൻ ഫീച്ചറുമുള്ള, ഓൺലൈനിൽ എളുപ്പത്തിൽ വാങ്ങാൻ കഴിയുന്ന അത്തരം 5 ഇയർബഡുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
1. ബോട്ട് എയർഡോപ്‌സ് 141 ANC: ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ സവിശേഷതകളോട് കൂടിയ ബോട്ട് എയർഡോപ്‌സ് 141 ANC മികച്ച പെർഫോമൻസ് നൽകുമെന്നതിൽ സംശയമില്ല. 21 മണിക്കൂർ ബാറ്ററി ബാക്കപ്പുമായി വരുന്ന ഈ ഇയർബഡ്‌സ് 1,599 രൂപയ്ക്ക് ആമസോണിൽ ലഭ്യമാകും.
സവിശേഷതകൾ:
- 32 ഡെസിബൽ വരെ ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ
- 21 മണിക്കൂർ ബാറ്ററി ബാക്കപ്പ്
- IPX5 വാട്ടർ റെസിസ്റ്റൻസ് കപ്പാസിറ്റി
- 5.1 ബ്ലൂടൂത്ത് കണക്‌ടിവിറ്റി
- ഇൻസ്റ്റന്‍റ് വോയ്‌സ് അസിസ്റ്റന്‍റ് ആക്‌ടിവേഷൻ
- ആമസോൺ വില: 1,599 രൂപ
2. നോയിസ് ട്യൂൺ ചാർജ്: നോയിസ് ക്യാൻസലേഷൻ വാഗ്‌ദാനം ചെയ്യുന്ന നോയിസ് ട്യൂൺ ചാർജിന്‍റെ ഇയർബഡ്‌സിന് 30 മണിക്കൂർ പ്ലേ ടൈം ഉണ്ടാകും. ആമസോണിൽ 899 രൂപയ്ക്ക് ലഭ്യമാകും.
സവിശേഷതകൾ:
- ടച്ച് കൺട്രോൾ
- 30 മണിക്കൂർ പ്ലേ ബാക്ക് ടൈം
- നോയ്‌സ് ക്യാൻസലേഷൻ
- ഇൻസ്റ്റന്‍റ് വോയ്‌സ് അസിസ്റ്റന്‍റ് സപ്പോർട്ട്
- 5.0 ബ്ലൂടൂത്ത് കണക്‌ടിവിറ്റി
- IPX5 വാട്ടർ റെസിസ്റ്റൻസ് കപ്പാസിറ്റി
- ആമസോൺ വില: 899 രൂപ
3. റിയൽമി ബഡ്‌സ് Q2 നിയോ: ഭാരക്കുറവും ഡിസൈനും കൊണ്ട് കൂടുതൽ വിറ്റഴിക്കപ്പെടുന്ന റിയൽമി ബഡ്‌സ് ക്യു 2 നിയോ ചെവിയിൽ സുഖകരമായി വെയ്‌ക്കാമെന്നാണ് കമ്പനി പറയുന്നത്. എഐ നോയ്‌സ് ക്യാൻസലേഷൻ ഫീച്ചറും ഈ ഇയർബഡ്‌സ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. കൂടുതൽ സവിശേഷതകൾ പരിശോധിക്കാം.
സവിശേഷതകൾ:
- ലൈറ്റ് വെയ്‌റ്റ്
- 28 മണിക്കൂർ പ്ലേ ബാക്ക് ടൈം
- എഐ നോയ്‌സ് ക്യാൻസലേഷൻ
- IPX4 വാട്ടർ റെസിസ്റ്റൻസ് കപ്പാസിറ്റി
- 5.2 ബ്ലൂടൂത്ത് കണക്‌ടിവിറ്റി
- ഇൻസ്റ്റന്‍റ് വോയ്‌സ് അസിസ്റ്റന്‍റ് സപ്പോർട്ട്
- ആമസോൺ വില: 1,499 രൂപ
4. വൺപ്ലസ് നോർഡ് ബഡ്‌സ് 2 ആർ: വൺപ്ലസിന്‍റെ ഇയർബഡുകളിൽ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലുള്ള ഇയർബഡ്‌സ് ആണ് വൺപ്ലസ് നോർഡ് ബഡ്‌സ് 2 ആർ. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ഉള്ള വൺപ്ലസിന്‍റെ ഈ ഇയർബഡ്‌സ് മികച്ച ശബ്‌ദം നൽകും.
സവിശേഷതകൾ:
- 38 മണിക്കൂർ പ്ലേ ബാക്ക് ടൈം
- IP55 വാട്ടർ ആന്‍റ് ഡസ്റ്റ് റെസിസ്റ്റൻസ് കപ്പാസിറ്റി
- 5.2 ബ്ലൂടൂത്ത് കണക്‌ടിവിറ്റി
- ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്
- ആമസോൺ വില: 1,999 രൂപ
5. നോയ്‌സ് എയർ ബഡ്‌സ്: നോയ്‌സ് ക്യാൻസലേഷൻ ഫീച്ചറോടു കൂടിയ നോയ്‌സിന്‍റെ എയർ ബഡ്‌സ് ആമസോണിൽ വെറും 1,499 രൂപയ്ക്ക് ലഭ്യമാകും.
സവിശേഷതകൾ:
- ഇൻസ്റ്റാചാർജ് സാങ്കേതികവിദ്യ
- 20 മണിക്കൂർ പ്ലേ ബാക്ക് ടൈം
- ടച്ച് കൺട്രോൾ
- 5.0 ബ്ലൂടൂത്ത് കണക്‌ടിവിറ്റി
- IPX4 വാട്ടർ റെസിസ്റ്റൻസ് കപ്പാസിറ്റി
- ആമസോൺ വില: 1,499 രൂപ
Also Read: 15,000 രൂപയ്‌ക്ക് താഴെ വരുന്ന മികച്ച സ്‌മാർട്ട്‌ഫോണുകൾ ഏതെല്ലാം? വിശദമായി അറിയാം