ഹൈദരാബാദ്: ദിനംപ്രതി പുതിയ സ്‌മാർട്ട്ഫോണുകൾ വിപണിയിലെത്തുന്നുണ്ടെങ്കിലും സാധാരണക്കാർക്കിടയിൽ ഏറെ പ്രചാരമുള്ളത് ബജറ്റ് സ്‌മാർട്ട്‌ഫോണുകളാണ്. സ്‌മാർട്ട്ഫോൺ ഓപ്‌ഷനുകൾ ഇന്ന് ഏറെയുണ്ടെങ്കിലും മികച്ച പെർഫോമൻസും ക്യാമറയും ഡിസ്‌പ്ലേയും ചിപ്‌സെറ്റും ബാറ്ററി ലൈഫും ലഭ്യമാകുന്ന ബജറ്റിനൊത്ത സ്‌മാർട്ട്‌ഫോണുകളായിരിക്കും കൂടുതൽ പേരും തിരയുന്നത്. അത്തരക്കാർക്കായി താങ്ങാവുന്ന വിലയിൽ ലഭ്യമാകുന്ന മികച്ച 5G ഫോണുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം. 15,000 രൂപയിൽ താഴെ വരുന്ന മികച്ച 5G സ്‌മാർട്ട്‌ഫോണുകളും അവയുടെ പ്രധാന ഫീച്ചറുകളും പരിശോധിക്കാം.
ഇൻഫിനിക്‌സ് ഹോട്ട് 50 5ജി:
2024 സെപ്റ്റംബർ 5നാണ് കമ്പനി ഇൻഫിനിക്‌സ് ഹോട്ട് 50 5ജി ലോഞ്ച് ചെയ്‌തത്. മീഡിയാടെക് ഡയമെൻസിറ്റി 6300 പ്രോസസറുള്ള ഫോണിന് 5 വർഷം വരെ മികച്ച പെർഫോർമൻസ് കാഴ്‌ച വെക്കാനാവും. 48MP ഡുവൽ ക്യാമറയും 8 എംപി സെൽഫി ക്യാമറയുമാണ് ഇൻഫിനിക്‌സ് ഹോട്ട് 50യിൽ നൽകിയിരിക്കുന്നത്. 120 Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് വലിപ്പമുള്ള, 1600x 720 പിക്‌സൽ റെസല്യൂഷനോടു കൂടിയ HD+ LCD ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കുന്നതിനായി IP54 റേറ്റിങ് ലഭിച്ചിട്ടുണ്ട്.
8GB വരെ LPDDR4X റാമും 128GB വരെ UFS 2.2 സ്റ്റോറേജുമുള്ള ഫോണിന് മൈക്രോ എസ്‌ഡി കാർഡ് സ്ലോട്ട് വഴി 1 ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനാകും. 5000 mAh ബാറ്ററിയാണ് ഇൻഫിനിക്‌സ് ഹോട്ട് 50 5ജി ഫോണിന് നൽകിയിരിക്കുന്നത്. ഇത് ഈ വിലയിൽ ലഭിക്കാവുന്നതിൽ വച്ച് മികച്ച ബാറ്ററി കപ്പാസിറ്റി റേഞ്ചാണ്. ഫോൺ 18 വാട്ട് ഫാസ്റ്റ് ചാർജിങിനെ പിന്തുണയ്‌ക്കും. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ള XOS 14.5-ലാണ് ഹോട്ട് 50 പ്രവർത്തിക്കുന്നത്.
വില: ഇൻഫിനിക്‌സ് ഹോട്ട് 50 5ജി ഫോണിന്‍റെ 4 ജിബി വേരിയന്‍റിന്‍റെ ഫ്ലിപ്‌കാർട്ട് വില 9,999 രൂപയാണ്.
റിയൽമി സി63:
6.67 ഇഞ്ച് വലിപ്പമുള്ള എച്ച്‌ഡി പ്ലസ് സ്‌ക്രീനിലാണ് റിയൽമി സി63 അവതരിപ്പിച്ചിരിക്കുന്നത്. 120 ഹെർട്‌സ് വരെ ഡൈനാമിക് റിഫ്രഷ് റേറ്റ്, ടച്ച് സാംപ്ലിംഗ് നിരക്ക് റേറ്റ്, 625 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ് എന്നീ ഫീച്ചറുകളോടെയാണ് റിയൽമി സി63 വരുന്നത്. ഇത് ഒരു മികച്ച സ്‌മാർട്ട്‌ഫോൺ ഓപ്‌ഷനാണ്. ഒക്‌ടാകോർ മീഡിയാടെക് ഡയമെൻസിറ്റി 6300 6എൻഎം പ്രൊസസറാണ് സി63 ന് കരുത്തേകുന്നത്. 8GB LPDDR4x റാമും 128GB വരെ 2.2 സ്റ്റോറേജും ഉള്ള സ്റ്റോറേജ് ഓപ്‌ഷനാണ് ഫോണിന് നൽകിയിരിക്കുന്നത്. 5000mAh ബാറ്ററി കപ്പാസിറ്റിയുള്ള ഫോണിന് 10W ഫാസ്റ്റ് ചാർജിങും നൽകിയിട്ടുണ്ട്. Android 14 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണിന് 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റും ലഭിക്കും.
വില: റിയൽമി സി63 മോഡലിന്‍റെ 4 ജിബി വേരിയന്‍റിന്‍റെ ഫ്ലിപ്‌കാർട്ട് വില 10,999 രൂപയാണെങ്കിലും ആക്‌സിസ് ബാങ്ക് ഡെബിറ്റ് കാർഡ് ഡിസ്‌കൗണ്ടിന് ശേഷം പതിനായിരം രൂപയ്‌ക്ക് താഴെ വിലയിൽ ലഭ്യമാവും.
മോട്ടോ ജി35 5ജി:
6.72 ഇഞ്ച് ഫുൾ എച്ച്‌ഡി + എൽസിഡി ഡിസ്‌പ്ലേയാണ് അടുത്തിടെ പുറത്തിറങ്ങിയ മോട്ടോ ജി35 മോഡലിൽ ലഭ്യമാവുക. ബജറ്റ് സ്‌മാർട്ട്‌ഫോണിനായി കാത്തിരിക്കുന്നവർക്ക് മികച്ച ഓപ്‌ഷനായിരിക്കും ഈ 5ജി ഫോൺ. യുണിസോക് T760 ചിപ്‌സെറ്റിന്‍റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ 50 മെഗാപിക്‌സലിന്‍റെ ഡ്യുവൽ ക്യാമയും 16 മെഗാപിക്‌സലിൻ്റെ ഫ്രണ്ട് ക്യാമറയുമാണ് നൽകിയിരിക്കുന്നത്. 20W ചാർജിങ് പിന്തുണയ്‌ക്കുന്ന 5000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
4 ജിബി റാം 128 ജിബി ഇന്‍റേണൽ സ്റ്റോറേജ് ഓപ്‌ഷനിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറ, ബാറ്ററി കപ്പാസിറ്റി ഉൾപ്പെടെയുള്ള ഫീച്ചറുകൾ പരിശോധിക്കുമ്പോൾ പതിനായിരം രൂപയിൽ ലഭ്യമാകുന്ന മികച്ച ഓപ്‌ഷനാണ് മോട്ടോ ജി35. IP52 റേറ്റിങ്, 1,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഡോൾബി അറ്റ്‌മോസോടുകൂടിയ സ്റ്റീരിയോ സ്‌പീക്കറുകൾ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
വില: മോട്ടോ ജി35 5ജിയുടെ 4ജിബി റാം സ്റ്റോറേജ് ഓപ്‌ഷനിലുള്ള ഫോണിന്‍റെ ഫ്ലിപ്‌കാർട്ട് വില 9,999 രൂപയാണ്.
വിവോ ടി3 ലൈറ്റ്:
കരുത്തുറ്റ മീഡിയാടെക് ഡയമെൻസിറ്റി 6300 പ്രോസസറിൽ പ്രവർത്തിക്കുന്ന വിവോ ടി3 ലൈറ്റ് മികച്ച ബജറ്റ് 5ജി സ്‌മാർട്ട്‌ഫോൺ ഓപ്‌ഷനാണ്. ഡിസ്‌പ്ലേ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ 6.56 ഇഞ്ച് എച്ച്ഡി പ്ലസ് LCD സ്‌ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 840 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസ് തുടങ്ങിയ ഫീച്ചറുകൾ നൽകിയിട്ടുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, IP64 റേറ്റിങ് എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
6GB വരെ LPDDR4x റാമും 128GB വരെ സ്റ്റോറേജും വിവോ ടി3 ലൈറ്റിന് ലഭിക്കും. കൂടാതെ മൈക്രോ എസ്‌ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനും കഴിയും. ഡ്യുവൽ ക്യാമറയാണ് വിവോ ടി3 ലൈറ്റിൽ നൽകിയിരിക്കുന്നത്. 50എംപി പ്രൈമറി സെൻസറും 2എംപി സെക്കൻഡറി ഡെപ്‌ത് സെൻസറും 8 എംപി സെൽഫി ഷൂട്ടറുമാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.
വില: വിവോ ടി3 ലൈറ്റിന്‍റെ 4 ജിബി റാം സ്റ്റോറേജ് വേരിയന്‍റിന്‍റെ ഫ്ലിപ്‌കാർട്ട് വില 10,499 രൂപയാണ്. എങ്കിലും ആക്‌സിസ് ബാങ്ക് ഡെബിറ്റ് കാർഡ് ഡിസ്‌കൗണ്ടിന് ശേഷം പതിനായിരം രൂപയ്‌ക്ക് താഴെ വിലയിൽ ലഭ്യമാവും