ETV Bharat / automobile-and-gadgets

ഐഫോൺ 17 പണിപ്പുരയിൽ: ഇന്ത്യയിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു: അടുത്ത വർഷം പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ - IPHONE 17 PRODUCTION

അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 17ന്‍റെ നിർമാണത്തിനായുള്ള പ്രവർത്തനങ്ങൾ ഇന്ത്യൻ ഫാക്‌ടറിയിൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ.

IPHONE 17 IN INDIA  IPHONE 17 IN LAUNCH DATE  ഐഫോൺ 17  ഐഫോൺ 17 ലോഞ്ച്
In picture: iPhone 16 and iPhone 16 Plus for representation (Photo: Apple)
author img

By ETV Bharat Tech Team

Published : Oct 31, 2024, 12:27 PM IST

ഹൈദരാബാദ്: അടുത്ത വർഷത്തേക്കുള്ള ഐഫോൺ 17ന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. കുപെർട്ടിനോയിൽ രൂപകൽപ്പന ചെയ്‌ത ഐഫോൺ 17 സാമ്പിൾ മോഡൽ വൻതോതിൽ ഉത്‌പാദിപ്പിക്കുന്നതിനായുള്ള അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനിരിക്കുകയാണ് കമ്പനി. ഇതിനായി ആപ്പിൾ ആദ്യമായി ഒരു ഇന്ത്യൻ ഫാക്‌ടറിയെ ഉപയോഗിക്കുന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ.

തങ്ങളുടെ പുതിയ ഉത്‌പന്നത്തിന്‍റെ നിർമാണത്തിനായി ആപ്പിൾ ഇന്ത്യൻ ഫാക്‌ടറി തെരഞ്ഞെടുത്തിരിക്കുകയാണ്. ഇത് ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കാനുള്ള ആപ്പിളിന്‍റെ നിരന്തര ശ്രമത്തെയാണ് എടുത്തുകാണിക്കുന്നത്. ആപ്പിളിന്‍റെ ഉത്‌പന്നങ്ങളുടെ നിർമാണത്തിലെ വിവിധ ഘട്ടങ്ങളിലെ ഉത്‌പാദന പ്രക്രിയകൾ ഇന്ത്യൻ ഫാക്‌ടറികളിലേക്ക് മാറ്റി ചൈനയുമായുള്ള അമിത ആശ്രിതത്വം കുറയ്‌ക്കാനായി കമ്പനി സ്ഥിരമായി ശ്രമിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഐഫോൺ ഉത്‌പാദനം കമ്പനി വർധിപ്പിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ആപ്പിൾ ഏറ്റവും പുതിയ ഐഫോൺ മോഡലുകൾ നിർമ്മിക്കുന്നുണ്ട്.

എന്നിരുന്നാലും ഭൂരിഭാഗം നിർമാണ ആവശ്യങ്ങളും പൂർത്തീകരിക്കുന്നതിനായി ചൈനയെ തന്നെ ആശ്രയിക്കേണ്ടി വരാറുണ്ട്. തങ്ങളുടെ ഉത്‌പന്നങ്ങളുടെ നിർമ്മാണത്തിൽ കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് അടുത്ത വർഷം പുറത്തിറങ്ങേണ്ട ഐഫോൺ മോഡലിനായുള്ള എൻപിഐ ചൈനയ്ക്ക് പുറത്തേക്ക് മാറ്റുന്നതിനെ കുറിച്ച് കുപെർട്ടിനോ ആസ്ഥാനമായുള്ള ആപ്പിൾ പറയുന്നത്. ഇത് ആപ്പിളിനെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവെയ്‌പ്പാണ്.

എൻപിഐ പ്രക്രിയ:

കമ്പനിയുടെ ഉത്‌പന്ന വികസനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് എൻപിഐ പ്രക്രിയ. ആപ്പിളിന്‍റെ ജീവനക്കാർ പറയുന്നതനുസരിച്ച് തകരാറുകളില്ലാതെ വൻതോതിലുള്ള ഉത്‌പാദനം സാധ്യമാക്കുന്നതിനും, ഡിസൈനും മറ്റ് ആവശ്യമായ മെറ്റീരിയലുകളും പരിഷ്‌ക്കരിക്കുന്നതിനും വിവിധ നിർമാണ രീതികൾ പരീക്ഷിക്കേണ്ടതുണ്ട്. ഇതിനായാണ് എൻപിഐ പ്രക്രിയ നടത്തുന്നത്. ആപ്പിൾ ഡിസൈൻ ചെയ്‌ത സാമ്പിൾ മോഡൽ വൻതോതിൽ നിർമ്മാണം നടത്തുന്നതിന് എൻപിഐ പ്രക്രിയ ഇന്ത്യയിൽ നടത്തുമെന്നാണ് ആപ്പിൾ പറയുന്നത്. ഒക്ടോബർ മുതൽ മെയ് വരെയായിരിക്കും എൻപിഐ പ്രക്രിയ നടക്കുക.

ഐഫോൺ 17 ബേസിക് മോഡലിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്‍റെ തീരുമാനം ഇന്ത്യൻ എഞ്ചിനീയർമാരുടെ കഴിവിലുള്ള കമ്പനിയുടെ ആത്മവിശ്വാസമാണ് സൂചിപ്പിക്കുന്നത്. ചൈനീസ് നിക്ഷേപ ബാങ്കിങ് ഗ്രൂപ്പായ ടിഎഫ് സെക്യൂരിറ്റീസ് ഇന്‍റർനാഷണലിന്‍റെ അനലിസ്റ്റായ മിങ്-ചി കുവോ 2023 നവംബറിൽ ഐഫോൺ 17 ന്‍റെ ഉത്‌പാദനം ആപ്പിൾ ഇന്ത്യയിൽ ആരംഭിക്കുമെന്ന് പ്രവചിച്ചിരുന്നു. ഐഫോൺ പ്രേമികളെ അമ്പരപ്പിക്കുന്ന ഫീച്ചറുമായി ഐഫോൺ 17 അടുത്ത വർഷം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

Also Read: ആപ്പിളിന് വൻതിരിച്ചടി: ഐഫോൺ 16ന് നിരോധനം; ആപ്പിൾ ഉത്തരവാദിത്വം മറന്നതിനാലെന്ന് ഇന്തോനേഷ്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.