ETV Bharat / automobile-and-gadgets

'എഐ പവേര്‍ഡ് അലക്‌സ' ഉടനെത്തും: സേവനം പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനോടെ, മത്സരത്തിനൊരുങ്ങി ആമസോണ്‍ - Amazon Launch AI Overhauled Alexa - AMAZON LAUNCH AI OVERHAULED ALEXA

പുതിയ ഫീച്ചറുകളുള്ള അലക്‌സ വോയ്‌സ് അസിസ്റ്റന്‍റ് അവതരിപ്പിക്കാന്‍ ആമസോണ്‍. സെപ്‌റ്റംബറില്‍ അലക്‌സയുടെ ലോഞ്ചിങ് ഉണ്ടാകുമെന്ന് സൂചന. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനോടായിരിക്കും സേവനം ലഭ്യമാകുകയെന്ന് സിഎന്‍ബിസി

ALEXA WITH GENERATIVE AI  AMAZON TO LAUNCH UPGRADED ALEXA  എഐ പവേര്‍ഡ് വേര്‍ഷന്‍ ഓഫ് അലക്‌സ  എഐ പിന്തുണയോടെ അലക്‌സ
Alexa With Generative Ai (Source: ETV Bharat)
author img

By ETV Bharat Kerala Team

Published : May 23, 2024, 3:02 PM IST

കോണ്‍വര്‍സേഷണല്‍ എഐയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) പിന്തുണയുള്ള അലക്‌സ വോയ്‌സ് അസിസ്‌റ്റന്‍റ് അവതരിപ്പിക്കാനൊരുങ്ങി ആമസോണ്‍. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും അലക്‌സയുടെ ലോഞ്ചിങ്. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനോടായിരിക്കും അലക്‌സ അവതരിപ്പിക്കുകയെന്ന് സിഎന്‍ബിസി ബുധനാഴ്‌ച (മെയ്‌ 22) റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ ഈടാക്കാനിരിക്കുന്ന നിരക്കിനെ കുറിച്ച് ആമസോണ്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ നിലവിലെ ആമസോണിന്‍റെ പ്രൈം സബ്‌സ്‌ക്രിപ്‌ഷനില്‍ ഇത് ഉള്‍പ്പെടുത്തില്ലെന്നാണ് ലഭിക്കുന്ന സൂചന.

മികച്ച വോയ്‌സ്‌ അസിസ്‌റ്റന്‍റ് സേവനമാണ് അലക്‌സയുടേത്. ഇതില്‍ എഐ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്താനാണ് ആമസോണിന്‍റെ പദ്ധതി. എഐ ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ അലക്‌സയുടെ സംസാരിക്കാനുള്ള കഴിവും ഭാഷ തിരിച്ചറിയാനുള്ള കഴിവുമെല്ലാം കൂടുതല്‍ മെച്ചപ്പെടും. അലക്‌സയുടെ കാര്യത്തില്‍ ഗൂഗിള്‍, ഓപ്പണ്‍ എഐ എന്നിവയുടെ ഭാഗത്ത് നിന്നും മത്സരം കടുത്തതോടെയാണ് ആമസോണിന്‍റെ നീക്കം.

കഴിഞ്ഞയാഴ്‌ച ഓപ്പണ്‍ എഐ ജിപിടി4 ഒ അവതരിപ്പിച്ചിരുന്നു. ഇത് ആമസോണിന് വലിയ വെല്ലുവിളിയാണ് സൃഷ്‌ടിച്ചത്. ചാറ്റ്ജിപിടിയുമായി കൂടുതല്‍ സംഭാഷണം നടത്താനും, വളരെ വേഗത്തിലുള്ള പ്രതികരണങ്ങള്‍ക്കും ഇത് ഏറെ സഹായകരമായിട്ടുണ്ട്. മാത്രമല്ല തത്സമയ വീഡിയോകളിലൂടെ മനുഷ്യരോട് സംവദിക്കാനും 4 ഒയ്‌ക്ക് കഴിവുണ്ട്.

ഗൂഗിളിന്‍റെ ജെമിനിയിലും സമാനമായ മാറ്റങ്ങള്‍ വരുത്താനാണ് കമ്പനിയുടെ ശ്രമം. ആമസോണിന്‍റെ സ്വന്തം ടൈറ്റന്‍ ലാര്‍ജ് ലാംഗ്വേജ് മോഡലാണ് അലക്‌സ അപ്‌ഗ്രേഡ് ചെയ്യാന്‍ ഉപയോഗിക്കുകയെന്നും സിഎന്‍ബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത സെപ്റ്റംബറില്‍ എഐ പിന്തുണയുള്ള അലക്‌സ വോയ്‌സ് അസിസ്‌റ്റന്‍റ് പുറത്തിറങ്ങും.

Also Read: 80W ചാർജിംഗ്, 5500 MAh ബാറ്ററി, 12GB റാം; ഞെട്ടിക്കുന്ന ഫീച്ചറുകളുമായി ഒപ്പോ K12x - OPPO K12X LAUNCHED IN CHINA

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.