ETV Bharat / automobile-and-gadgets

4 കോടിയുടെ പോർഷെ സ്വന്തമാക്കി നടൻ അജിത്: മികച്ച റേസിങ് എക്‌സ്‌പീരിയൻസ്, വിവിധ ഡ്രൈവിംഗ് മോഡുകൾ...ഫീച്ചറുകളറിയാം - AJIT BUYS PORSCHE 911 GT3 RS - AJIT BUYS PORSCHE 911 GT3 RS

4 കോടി വില മതിക്കുന്ന പുതിയ പോർഷെ കാർ സ്വന്തമാക്കി നടൻ അജിത്. സ്‌പീഡ് കൺട്രോൾ, എയറോഡൈനാമിക് ഡിസൈൻ, മികച്ച റേസിങ് എക്‌സ്‌പീരിയൻസ് എന്നിങ്ങനെ വിവിധ ഫീച്ചറുകളുള്ള കാറിനെ കുറിച്ച് കൂടുതൽ അറിയാം.

PORSCHE 911 GT3 RS CAR  അജിത് പോർഷെ കാർ  പോർഷെ കാർ വില  AJIT PORSCHE CAR PRICE
Ajit Kumar Bought Porsche 911 GT3 RS (Photo: Shalini Ajith Kumar Instagram)
author img

By ETV Bharat Kerala Team

Published : Sep 14, 2024, 4:59 PM IST

ഹൈദരാബാദ്: തികഞ്ഞ വാഹനപ്രേമിയായ തമിഴ് നടൻ അജിത് കുമാർ പുതിയ കാർ സ്വന്തമാക്കിയിരിക്കുകയാണ്. ജർമ്മൻ ആഢംബര സ്‌പോർട്‌സ് കാർ നിർമാതാക്കളായ പോർഷെയുടെ ലോകത്തിലെ മുൻനിര സ്‌പോർട്‌സ് കാറുകളിലൊന്നായി കണക്കാക്കപ്പെടുന്ന 911 GT3 RS മോഡലാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 4.39 കോടി രൂപയാണ് കാറിന്‍റെ ഇന്ത്യയിലെ വില. ഭാര്യ ശാലിനി തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുതിയ കാർ വാങ്ങിയതിന്‍റെ സന്തോഷം പങ്കുവെച്ചത്.

തെലുങ്ക് നടൻ നാഗ ചൈതന്യയും അടുത്തിടെ ഇതേ കാർ സ്വന്തമാക്കിയിരുന്നു. സ്‌പോർട്‌സ് കാറുകളോട് പ്രത്യേക ഭ്രമമുള്ള അജിത് കുമാർ മുൻപ് ഒമ്പത് കോടിയുടെ ഫെരാരി കാർ വാങ്ങിയിരുന്നു. പോർഷെ 911 GT3 RSന്‍റെ സവിശേഷതകൾ പരിശോധിക്കാം.

PORSCHE 911 GT3 RS CAR  അജിത് പോർഷെ കാർ  പോർഷെ കാർ വില  AJIT PORSCHE CAR PRICE
പോർഷെ 911 GT3 RS (ഫോട്ടോ: പോർഷെ ഇന്ത്യ)

ഫീച്ചറുകൾ:

എഞ്ചിൻ: 4.0 ലിറ്റർ, 6 സിലിണ്ടർ എഞ്ചിൻ, 518 എച്ച്പി പവറും 470 ന്യൂട്ടൺ മീറ്റർ ടോർക്കും

സ്‌പീഡ്: 3.2 സെക്കന്‍റിൽ 100 കിലോ മീറ്റർ വരെ വേഗത, മാക്‌സിമം സ്‌പീഡ്: മണിക്കൂറിൽ 312 കിലോ മീറ്റർ

ട്രാൻസ്‌മിഷൻ: 7-സ്‌പീഡ് പിടികെ ഡുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സ്‌

പെർഫോർമൻസ്: ഉയർന്ന പെർഫോർമൻസ്, നോർമൽ, സ്‌പോർട്ട്, ട്രാക്ക് എന്നീ ഡ്രൈവിങ് മോഡലുകൾ

ഡിസൈൻ: എയറോഡൈനാമിക് ഡിസൈൻ, വലിയ റിയർ സ്‌പോയിലർ, ഫ്രണ്ട് സ്‌പ്ലിറ്റർ, ആകർഷകമായ ഡിഫ്യൂസർ

സസ്പെൻഷൻ: പോർഷെ PASM (ആക്‌ടീവ് സസ്പെൻഷൻ മാനേജ്മെൻ്റ്)

വീലുകൾ: മുൻവശത്ത് 20 ഇഞ്ച് വലിപ്പവും പിൻവശത്ത് 21 ഇഞ്ച് വലിപ്പവും

ബ്രേക്ക്: കാർബൺ സെറാമിക് ബ്രേക്ക്

മറ്റ് സവിശേഷതകൾ: ഡ്രാഗ് റിഡക്ഷൻ സംവിധാനം, കൂടുതൽ എയറോഡൈനാമിക് ശേഷി, വലിയ റിയർ വിങ്

കാർബൺ ഫൈബർ പോലുള്ള കനം കുറഞ്ഞ മെറ്റീരിയലുകൾ വച്ച് നിർമിച്ചതാണ് പോർച്ചെ 911 GT3 RS മോഡൽ. റേസ് കാറിന് സമാനമായാണ് പോർഷെ 911 GT3 RS രൂപകൽപന ചെയ്‌തിരിക്കുന്നത്. പിൻവശത്തുള്ള വലിയ റിങ് ഉയർന്ന വേഗതയിലും സ്ഥിരതയോടെ കാർ കൈകാര്യം ചെയ്യാൻ സഹായിക്കും.

മികച്ച റേസിങ് എക്‌സ്‌പീരിയൻസ് നൽകുന്ന വിവിധ ഡ്രൈവിങ് മോഡുകളും പോർഷെ 911 GT3 RSൽ ഉണ്ട്. സ്‌മാർട്ട് സസ്‌പെൻഷൻ കാറിനെ വളരെ കൃത്യമായി കൈകാര്യം ചെയ്യാൻ അനുവദിക്കുന്നു. കൂടാതെ ഉയർന്ന വേഗതയിൽ പോലും സുരക്ഷിതമായി നിർത്താൻ കഴിയുന്ന തരത്തിലുള്ളതാണ് കാർബൺ-സെറാമിക് ബ്രേക്കുകൾ.

വളരെ ഭാരം കുറഞ്ഞ മെറ്റീരിയലുകൾ കൊണ്ടാണ് കാറിൻ്റെ ഇൻ്റീരിയറും നിർമ്മിച്ചിരിക്കുന്നത്. അത്യാധുനികമായ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ആണ് കാറിനുള്ളിൽ ഉള്ളത്. കൂടാതെ ഡാഷ്‌ബോർഡിൽ നൽകിയിരിക്കുന്ന ടെലിമെട്രി സിസ്റ്റം ട്രാക്ക് ഡാറ്റ വിശദമായി ശേഖരിക്കാൻ സഹായിക്കും.

സ്‌പീഡ് കൺട്രോൾ, എയറോഡൈനാമിക് ഡിസൈൻ എന്നിങ്ങനെ നിരവധി ഫീച്ചറുകളുള്ള ഈ കാറിന് ഏകദേശം 4.39 കോടി രൂപയാണ് വില. റേസിങ് ഇഷ്‌ട്ടപ്പെടുന്ന വാഹന പ്രോമികൾക്ക് തീർച്ചയായും ഇഷ്‌ട്ടപ്പെടുന്നതാകും ഈ മോഡൽ.

Also Read: ടൂവീലർ ഇൻഷുറൻസ് എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? മികച്ച ഇൻഷുറൻസ് പോളിസി എങ്ങനെ തെരഞ്ഞെടുക്കാം?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.