ഹെലിപ്പാഡും നീന്തൽക്കുളവും, ലോകത്തെ ഏറ്റവും നീളം കൂടിയ കാര്‍ ; വീഡിയോ - ലോകത്തിലെ ഏറ്റവും നീളം കൂടിയ കാർ
🎬 Watch Now: Feature Video

ഗിന്നസ് വേൾഡ് റെക്കോർഡ്‌സില്‍ ഇടംപിടിച്ച ലോകത്തെ ഏറ്റവും നീളം കൂടിയ കാർ പുനർനിർമിച്ചു. 2022 മാർച്ച് 1ന് നിർമാണം പൂർത്തിയായി യാത്രക്ക് സജ്ജമായ 'ദ അമേരിക്കൻ ഡ്രീം' എന്ന കാറിന് 30.54 മീറ്റർ(100 അടി 1.50 ഇഞ്ച്) നീളമാണുള്ളത്. 75ലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ആഡംബര കാറിൽ ഒരു വലിയ വാട്ടർബെഡ്, ഡൈവിങ് ബോർഡുള്ള നീന്തൽക്കുളം, ജകൂസി, ബാത്ത് ടബ്, ഗോൾഫ് കോഴ്‌സ്, ഹെലിപ്പാഡ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
1986ലെ കാറിന്‍റെ തന്നെ റെക്കോർഡ് മറികടന്നാണ് പുനർനിർമാണം പൂർത്തിയാക്കിയിട്ടുള്ളത്. പ്രശസ്‌ത കാർ കസ്റ്റമൈസർ ജെയ് ഓർബെർഗ് 1986ൽ കാലിഫോർണിയയിലെ ബർബാങ്കിൽ നിർമിച്ച 'ദ അമേരിക്കൻ ഡ്രീം' എന്ന കാറിന്‍റെ നീളം 18.28 മീറ്ററായിരുന്നു(60 അടി). 26 ചക്രങ്ങളും മുൻപിലും പിറകിലും ഒരു ജോഡി വി8 എഞ്ചിനുകളും ചേർന്നതായിരുന്നു അമേരിക്കൻ ഡ്രീം. ഓർബെർഗ് പിന്നീട് കാറിന്‍റെ നീളം 30.5 മീറ്റർ(100 അടി) വരെ നീട്ടി. മിക്ക കാറുകളുടെയും നീളം 12 മുതൽ 16 അടി(3.6 മുതൽ 4.2 മീറ്റർ) വരെ മാത്രമാകുന്നിടത്താണ് ഓർബെർഗിന്‍റെ നിർമാണം ശ്രദ്ധയാകർഷിക്കുന്നത്.
Last Updated : Feb 3, 2023, 8:19 PM IST