Video: കുഞ്ഞുങ്ങളെ ചുമലിലേറ്റി അമ്മക്കരടി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ - bear crossing road
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15577820-thumbnail-3x2-ajk.jpg)
മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തിലെ അമ്മക്കരടിയുടെയും കുഞ്ഞുങ്ങളുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. അമ്മക്കരടി തന്‍റെ രണ്ട് കുഞ്ഞുങ്ങളെയും ചുമലിൽ വഹിച്ചുകൊണ്ട് റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ. കൊടുംചൂടിൽ ദാഹമകറ്റാൻ വെള്ളം തേടിയിറങ്ങിയതാണ് കരടിക്കുടുംബം. മാതൃവാത്സല്യം തുളുമ്പുന്ന രസകരമായ കാഴ്‌ച ജംഗിൾ സഫാരിക്കെത്തിയ വിനോദസഞ്ചാരികളെയും ഏറെ ത്രസിപ്പിച്ചു.