വീഡിയോ: അമ്മക്കുരങ്ങിന്‍റെ കരുതല്‍; കോരിച്ചൊരിയുന്ന മഴയില്‍ നിന്ന് കുട്ടിക്കുരങ്ങിനെ മാറോടണച്ച് കുരങ്ങുകള്‍ - വയനാട് മഴ കുരങ്ങ് വീഡിയോ
🎬 Watch Now: Feature Video
വയനാട്ടിൽ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴ മനുഷ്യർക്ക് മാത്രമല്ല ജീവജാലങ്ങൾക്കും കടുത്ത ദുരിതമാണ് വിതക്കുന്നത്. തിരിമുറിയാതെ പെയ്യുന്ന മഴയിൽ നിന്ന് കുട്ടിക്കുരങ്ങിനെ മാറോടണച്ച് സംരക്ഷണമൊരുക്കുന്ന കുരങ്ങുകളുടെ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മഴയത്ത് ഷെഡിന്‍റെ മുകളില്‍ കുട്ടിക്കുരങ്ങിനെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് രണ്ട് കുരങ്ങുകള്‍. ഇടക്കിടക്ക് മഴ കുറയുന്നുണ്ടോയെന്ന് നോക്കാനെന്ന വണ്ണം കുരങ്ങുകള്‍ മാനത്തേക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം. വയനാട് കലക്‌ടറേറ്റ് വളപ്പിൽ നിന്നാണ് ഹൃദയസ്‌പര്‍ശിയായ കാഴ്‌ച. കലക്‌ടറേറ്റ് ജീവനക്കാരൻ രഞ്ജിത്ത് കുമാർ നായരാണ് ദൃശ്യം പകര്‍ത്തിയത്.