പാലും തൈരും മോഷ്‌ടിക്കും, അതേ കടയില്‍ തന്നെ വില്‍ക്കും! ഒടുവില്‍ 'നിഷ്കളങ്കൻ' പിടിയില്‍ - Thief caught when he went to sell to a same shop

🎬 Watch Now: Feature Video

thumbnail

By

Published : Oct 7, 2022, 10:49 AM IST

കർണാടക ബെംഗളൂരുവിൽ പാലും തൈരും മോഷണം നടത്തുന്ന കള്ളനെ കൈയോടെ പിടികൂടി കടയുടമ. കർണാടക സ്വദേശി സി കെ കുമാറാണ് പിടിയിലായത്. അതിരാവിലെ എഴുന്നേറ്റ് ബൈക്കിൽ കറങ്ങി കടകൾക്ക് മുൻപിൽ ഇരിക്കുന്ന പാലും തൈരും മോഷ്‌ടിക്കും. കുറച്ച് സമയത്തിന് ശേഷം നിഷ്‌കളങ്കനെപ്പോലെ അതേ കടകളിൽ തന്നെ അവ കൊണ്ടുപോയി വിൽക്കുകയാണ് പണി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാൽ മോഷണം പോയതിൽ ആശങ്കയിലായ കടയുടമകൾ സിസിടിവി പരിശോധിച്ച് ഒടുവിൽ പാൽ മോഷ്‌ടാവിനെ പിടികൂടുകയായിരുന്നു. സിസിടിവി ഉണ്ടെന്ന് അറിയാതെ പാൽ മോഷ്‌ടിച്ച കുമാർ അതേ കടയിൽ വിൽക്കാൻ കൊണ്ടുവന്നപ്പോൾ കടയുടമ പിടികൂടി മർദിച്ചു. വിനോദ്, അരുൺ, സുരേഷ് എന്നിവരുടെ കടകളിൽ മോഷണം നടത്തുന്നതിനിടെയാണ് പിടിയിലായത്. നിലവിൽ പ്രതിയെ ഉടമകൾ മഹാലക്ഷ്‌മി ലേഔട്ട് പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.