എസ്എഫ്ഐ ആക്രമണത്തിൽ പ്രതിഷേധിച്ച് എകെജി സെന്‍ററിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; സംഘർഷം - എകെജി സെന്‍ററിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്
🎬 Watch Now: Feature Video
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് എകെജി സെന്‍ററിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ച് പാളയത്ത് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് വനിത പ്രവർത്തകരെ കയ്യേറ്റം ചെയ്‌തുവെന്ന് ആരോപിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു.