പാര്‍ക്കില്‍ പെരുമ്പാമ്പ്; പിടികൂടി വനത്തില്‍ വിട്ടയച്ചു - വനംവകുപ്പ് ഉദ്യോഗസ്ഥർ
🎬 Watch Now: Feature Video

ജംഷഡ്‌പൂർ: ജാർഖണ്ഡിലെ ജംഷഡ്‌പൂർ നഗരത്തിലുള്ള ജൂബിലി പാർക്കിൽ നിന്ന് പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥന്‍. പാര്‍ക്കില്‍ പെരുമ്പാമ്പിനെ കണ്ട പ്രദേശവാസികള്‍ പരിഭ്രാന്തരായിരുന്നു. പ്രദേശവാസികളില്‍ ഒരാള്‍ വിവമറിയിച്ചതിനെ തുര്‍ന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ആൾക്കൂട്ടം നോക്കിനിൽക്കെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പാമ്പിനെ പിടികൂടിയത്. ഇന്ത്യയില്‍ പാറക്കെട്ടുകളില്‍ കാണപ്പെടുന്ന വിഷമില്ലാത്ത ഇനം പെരുമ്പാമ്പാണ് ഇതെന്ന് പാമ്പിനെ പിടിച്ച രാഹുൽ സിങ് പറഞ്ഞു. പിന്നീട് പെരുമ്പാമ്പിനെ ഡാൽമ വനത്തിൽ വിട്ടയച്ചു.