പൗരത്വ ഭേദഗതി നിയമത്തിനെതിരെ വയനാട്ടില്‍ പ്രതിഷേധ റാലി - protest against caa
🎬 Watch Now: Feature Video
വയനാട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വയനാട്ടിലെ മാനന്തവാടിയിൽ പ്രതിഷേധ റാലി. മാനന്തവാടി താലൂക്ക് ഭരണഘടന സംരക്ഷണ ജനകീയ സമിതിയാണ് റാലിയും പൊതുയോഗവും സംഘടിപ്പിച്ചത്. ഇരുപതോളം സംഘടനകൾ ചേർന്നാണ് റാലി നടത്തിയത്. റാലിക്ക് ശേഷം നടന്ന പൊതുയോഗം ഒആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്‌തു. മുൻ മന്ത്രി പികെ ജയലക്ഷ്‌മി ചടങ്ങിൽ അധ്യക്ഷയായി.