ലോറി മറിഞ്ഞ് റോഡില്‍ പാലൊഴുകി: കുപ്പിയും പാട്ടയുമായി പാഞ്ഞ് ജനം - ദൃശ്യം കാണാം - രാജസ്ഥാനില്‍ മില്‍ക്ക് ടാങ്കര്‍ മറിഞ്ഞു
🎬 Watch Now: Feature Video
അപകടത്തില്‍പെട്ട പെട്രോള്‍ ടാങ്കറില്‍ നിന്നും നാട്ടുകാര്‍ ഇന്ധനമെടുക്കാന്‍ മത്സരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ അടുത്തിടെ വൈറല്‍ ആയിരുന്നു. അപകടത്തില്‍ പെട്ട മില്‍ക്ക് ടാങ്കറില്‍ നിന്നും നാട്ടുകാര്‍ പാല്‍ ശേഖരിക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍ പ്രചരിക്കുന്നത്.
രാജസ്ഥാനിലെ സിരോഹിയിലാണ് സംഭവം. ഡല്‍ഹിയിലെ പലന്‍പൂരിലേക്ക് പോകുകയായിരുന്നു പാല്‍ കയറ്റിയ ലോറി. എതിരെ വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ലോറി ഡ്രൈവര്‍ ശ്രമിച്ചതോടെ സ്വരൂപ്‌ഗഞ്ചില്‍ വച്ച് ലോറി മറിഞ്ഞു. ഇതോടെ 20,000 ലിറ്റര്‍ പാല്‍ റോഡിലേക്കൊഴുകി. സംഭവം അറിഞ്ഞ് പ്രദേശവാസികള്‍ ഓടികൂടി. കൈയില്‍ കിട്ടിയ കുപ്പിയിലും ബക്കറ്റിലുമെല്ലാം അവര്‍ പാല്‍ ശേഖരിച്ചു. പൊലീസ് എത്തിയാണ് അപകടത്തില്‍ പെട്ട ലോറി ജീവനക്കാരെ ആശുപത്രിയില്‍ എത്തിച്ചത്. 40,000 ലിറ്റര്‍ പാലാണ് ടാങ്കറില്‍ ഉണ്ടായിരുന്നതെന്ന് കമ്പനി അറിയിച്ചു.