മനുഷ്യ മഹാശൃംഖലയില്‍ കഴക്കൂട്ടത്ത് എംഎല്‍എമാരും മതപണ്ഡിതന്മാരും അണിനിരന്നു
🎬 Watch Now: Feature Video
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ മനുഷ്യമഹാശൃംഖല സംഘടിപ്പിച്ചു. കഴക്കൂട്ടത്ത് വി.കെ പ്രശാന്ത് എംഎല്‍എ മതപണ്ഡിതന്മാർ തുടങ്ങി നിരവധി പേർ അണിനിരന്നു. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലി. കഴക്കൂട്ടം ജങ്ഷനില്‍ പൊതു സമ്മേളനവും സംഘടിപ്പിച്ചു.