Video | വീട്ടിൽ എളുപ്പത്തിലുണ്ടാക്കാം രുചിയേറും മത്തങ്ങ ഹൽവ - ഇടിവി ഭാരത് പ്രിയ പാചകക്കുറിപ്പ്

🎬 Watch Now: Feature Video

thumbnail

By

Published : Jun 22, 2022, 8:12 PM IST

വളരെ പോഷകസമൃദ്ധമായ പച്ചക്കറിയാണ് മത്തങ്ങ. നാരുകളുടെ വലിയ ഉറവിടം കൂടിയാണ് അവ. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്‌ക്കുന്നതിനും ദീർഘനേരം ആക്‌ടീവായി നിലനില്‍ക്കാനും മത്തങ്ങ കഴിക്കുന്നതിലൂടെ സാധിക്കും. നാരുകൾക്കൊപ്പം പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ കൂടി അടങ്ങിയിരിക്കുന്നതിനാൽ ഇവ ഹൃദയാരോഗ്യവും സംരക്ഷിക്കുന്നു. മാത്രമല്ല, ഇവ ചർമത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. മത്തങ്ങ ഉപയോഗിച്ച് നാം പൊതുവേ കറിയും തോരനുമൊക്കെയാണ് പാചകം ചെയ്യാറ്. എന്നാൽ ഇത്തവണ വ്യത്യസ്‌തമായൊരു വിഭവം പരീക്ഷിച്ചാലോ? അത്തരത്തിൽ വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ പാകം ചെയ്യാവുന്ന മത്തങ്ങ ഹൽവയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഏറെ രുചികരവും ആരോഗ്യപ്രദവുമായ മത്തങ്ങ ഹൽവ പരീക്ഷിച്ചുനോക്കൂ.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.