വാഴൂരില്‍ കാറ്റ് കനത്തു, വൻ നാശനഷ്‌ടം
🎬 Watch Now: Feature Video
കോട്ടയം: തിങ്കളാഴ്‌ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ വാഴൂരില്‍ കനത്ത നാശനഷ്‌ടം. മരങ്ങള്‍ കടപുഴകി വീണു. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ വീണതോടെ മേഖലയില്‍ ഗതാഗതം തടസ്സപ്പെട്ടു. വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ് സ്‌കൂൾ ഓഡിറ്റോറിയത്തിന്‍റെ മേൽക്കൂര കാറ്റില്‍ പറന്ന് പോയി മീറ്ററുകള്‍ക്കപ്പുറമുള്ള ഗ്രൗണ്ടില്‍ പതിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിച്ചു.