Video: വീടിന്‍റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ താമസിച്ചത് ഭീമൻ പെരുമ്പാമ്പ് - ഹരിദ്വാര്‍
🎬 Watch Now: Feature Video
ഹരിദ്വാര്‍ (ഉത്തരാഖണ്ഡ്): ഹരിദ്വാറില്‍ വീടിന്‍റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. അധ്യാപകനായ ഹരിദ്വാര്‍ സ്വദേശിയുടെ വീട്ടിലാണ് സംഭവം. ബാല്‍ക്കണിയില്‍ പാമ്പിനെ കണ്ട അധ്യാപകന്‍ വിവരം വനംവകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ബാല്‍ക്കണിയില്‍ നിന്നും പാമ്പിനെ പിടികൂടിയത്. മേശയ്‌ക്കടിയില്‍ നിന്നും പൂച്ചെട്ടികള്‍ക്കിടയിലേക്ക് ഇഴഞ്ഞു നീങ്ങിയ പാമ്പിനെ അനായാസമാണ് വനം വകുപ്പ് ജീവനക്കാരന്‍ പിടികൂടിയത്.