Video| ചീറിയടുത്ത് കരടി ; വിരണ്ടോടി കടുവ കുട്ടികള്‍
🎬 Watch Now: Feature Video
ചന്ദ്രപൂര്‍ (മഹാരാഷ്ട്ര) : ആക്രമിക്കാനെത്തിയ കടുവക്കുട്ടികളെ തുരത്തി ഓടിച്ച് കരടി. മഹാരാഷ്‌ട്രയിലെ തഡോബ അന്ധാരി ടൈഗർ റിസർവിലാണ് രസകരമായ കാഴ്‌ച. കരടിക്ക് മുമ്പിൽ നിലയുറപ്പിച്ച കടുവക്കുട്ടികളെ കരടി വിരട്ടി പായിച്ച് പിന്‍തുടരുന്നതാണ് ദൃശ്യങ്ങളിൽ. തഡോബ അന്ധാരി സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരികളാണ് ദൃശ്യങ്ങള്‍ പകർത്തിയത്.