ആലപ്പുഴയില്‍ വസ്ത്രശാലയിൽ വൻ തീപിടിത്തം ; ലക്ഷങ്ങളുടെ നാശനഷ്‌ടം, ആളപായമില്ല - alappuzha textile shop fire
🎬 Watch Now: Feature Video

ആലപ്പുഴ മാന്നാറിൽ വസ്ത്രശാലയിൽ വൻ തീപിടിത്തം. മെട്രോ സിൽക്‌സ് എന്ന സ്ഥാപനത്തിലാണ് അഗ്‌നിബാധ. മാന്നാർ സെൻട്രൽ ജങ്‌ഷന് സമീപം പ്രവർത്തിക്കുന്ന മെട്രോ സിൽക്‌സ് എന്ന സ്ഥാപനത്തിന്‍റെ മുകൾ നിലയിൽ ഉള്ള ഗോഡൗണിൽ ആണ് തീ പിടിച്ചത്. ചെങ്ങന്നൂർ, മാവേലിക്കര,തിരുവല്ല എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിക്കാൻ കഴിഞ്ഞത്. അഗ്നിബാധയുടെ കാരണമെന്താണെന്ന് ഫയർ ഫോഴ്‌സ് പരിശോധിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്‌ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് സൂചന. സുരക്ഷാജീവനക്കാർ താഴത്തെ നിലയിലായിരുന്നതുകൊണ്ട് ആളപായമുണ്ടായില്ല.