thumbnail

By

Published : Jun 20, 2022, 3:26 PM IST

ETV Bharat / Videos

മഴക്കാലമാണ്, റോഡില്‍ മാത്രമല്ല, റോഡരികിലും ജാഗ്രത വേണം... ഈ ദൃശ്യങ്ങൾ പറയും

അലിഗഡ്: കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച ദമ്പതികൾ തുറന്നിട്ട ഓടയിൽ വീഴുന്ന ദൃശ്യം. സ്‌കൂട്ടറിൽ പോയ ദമ്പതികൾ വെള്ളക്കെട്ടുള്ള റോഡിലേക്ക് കയറുന്നതും വൈകാതെ ഓടയിലേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ഉടൻ തന്നെ ഓടിക്കൂടിയ ആളുകൾ ദമ്പതികളെ രക്ഷപ്പെടുത്തി. തിങ്കളാഴ്‌ച (20.06.22) രാവിലെ അലിഗഡിലെ കിഷൻപൂർ തിരഹയിലുണ്ടായ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുകയാണ്. അപകടത്തിൽ ദമ്പതികൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.