ആദ്യം പ്രാർഥന, പിന്നാലെ മോഷണശ്രമം, പക്ഷേ പണിപാളി, വീഡിയോ
🎬 Watch Now: Feature Video
ഉഡുപ്പി: പ്രാർഥിക്കാനെന്ന വ്യാജേന ക്ഷേത്രത്തിലെത്തി മോഷണശ്രമം നടത്തിയ ദമ്പതികളുടെ ദൃശ്യം പുറത്ത്. ഉഡുപ്പി മരവന്തേയിൽ ശ്രീ വരാഹ ക്ഷേത്രത്തിലെ ശ്രീ മഹാരാജ സ്വാമി ശ്രീകോവിലിലായിരുന്നു മോഷണശ്രമം. ആരുമില്ലാത്ത സമയത്ത് ഇരുവരും വാതിൽ തകർത്ത് ശ്രീകോവിലിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് ഒന്നും കണ്ടെത്താനാകാതെ വെറും കൈയോടെ മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ദമ്പതികളുടെ മുഖം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഗംഗോല്ലി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.