കുതിരയുടെ 'നൃത്തം' വരന്റെ കാലൊടിച്ചു ; വിവാഹിതനായത് സ്ട്രച്ചറില്‍ എത്തി
നാഗ്പൂര്‍ : കല്യാണ മണ്ഡപത്തിലേക്ക് കുതിരപ്പുറത്ത് വന്നതായിരുന്നു വരന്. എന്നാല്‍ കുതിരയുടെ അമിതാവേശം വരന് വിനയായി. കുതിര കാലുകള്‍ ഉയര്‍ത്തി നൃത്തം വച്ചപ്പോള്‍ വരന് ആദ്യമൊക്കെ പിടിച്ചുനിന്നു. പക്ഷേ അവസാനം കൈവിട്ടുപോയി. തറയിലേക്ക് തെറിച്ചുവീണ് വരന്റെ കാലൊടിഞ്ഞു. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലെ സവ്നേര് എന്ന സ്ഥലത്താണ് സംഭവം. കാലൊടിഞ്ഞ വരന് സ്ട്രച്ചറില്‍ എത്തിയാണ് വിവാഹം കഴിച്ചത്.
Last Updated : Jun 3, 2022, 12:17 PM IST