ആനയെക്കാള്‍ അപകടകാരി: ഓട്ടോറിക്ഷ കുത്തിമറിക്കാന്‍ ശ്രമിച്ച് കാട്ടുപോത്ത് - ഓട്ടോറിക്ഷ കുത്തിമറിക്കാന്‍ ശ്രമിച്ച് കാട്ടുപോത്ത്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-16345326-thumbnail-3x2-pta.jpg)
പത്തനംതിട്ട: പത്തനംതിട്ട അങ്ങമൂഴി-പ്ലപ്പള്ളി റോഡിൽ കൂറ്റൻ കാട്ടുപോത്ത് ഓട്ടോറിക്ഷ കുത്തിമറിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ഡ്രൈവർ ഉൾപ്പെടെ ഓട്ടോറിക്ഷ കൊമ്പിൽ പൊക്കി എറിയാൻ കാട്ടുപോത്ത് ശ്രമിച്ചെങ്കിലും, ഭാഗ്യം കൊണ്ട് ഓട്ടോ മറിഞ്ഞില്ല. വീണ്ടും ഓട്ടോയെ ആക്രമിക്കാനായി പാഞ്ഞ് അടുത്തെങ്കിലും പിന്തിരിഞ്ഞു പോകുകയായിരുന്നു. കാട്ടുപോത്ത് ആനയെക്കാളും അപകടകാരിയെന്ന് വീഡിയോ പകർത്തിയവർ പറയുന്നുണ്ട്.