Video | കൈക്കരുത്ത് കാട്ടി റജിമോളും അജിത്തും; കൈയടിച്ച് പ്രോത്സാഹിപ്പിച്ച് പൊലീസുകാര്‍ - kottayam police arm wrestling match
🎬 Watch Now: Feature Video

സഹപ്രവർത്തകർക്ക് മുന്നില്‍ കൈക്കരുത്ത് തെളിയിക്കാന്‍ ലഭിച്ച അവസരം റജിമോളും അജിത്തും പാഴാക്കിയില്ല. മത്സരം ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ എതിരാളികളെ തോല്‍പ്പിച്ചു. കേരള പൊലീസ് അസോസിയേഷൻ കോട്ടയം ജില്ല സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന പഞ്ചഗുസ്‌തി മത്സരത്തിലാണ് പൊലീസുകാരുടെ വാശിയേറിയ പോരാട്ടം നടന്നത്. വനിത വിഭാഗത്തിൽ കുമരകം പൊലീസ് സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഉദ്യോഗസ്ഥ റജിമോളും പുരുഷ വിഭാഗത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐ അജിത്തും വിജയികളായി. ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തില്‍ വച്ചാണ് പഞ്ചഗുസ്‌തി മത്സരം നടന്നത്. വിവിധ സ്‌റ്റേഷനുകളിൽ നിന്നായി എട്ട് ടീമാണ് മത്സരിച്ചത്. കോട്ടയം ജില്ല പൊലീസ് മേധാവി ഡി ശിൽപ മത്സരം ഉദ്‌ഘാടനം ചെയ്‌തു. എഎസ്‌പി സുരേഷ് കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി വിദ്യാധരൻ, പൊലീസ് അസോസിയേഷൻ സെക്രട്ടറി കെ.ടി അനസ്, പ്രസിഡന്‍റ് ബിനു കെ ഭാസ്‌കർ, സ്വാഗത സംഘം ചെയർമാൻ ഇ.എൻ സിബിമോൻ എന്നിവർ പങ്കെടുത്തു.