കൊറിയറായി അയക്കാന്‍ പറ്റിയ സാധനം.. പഞ്ചാബില്‍ നിന്നെത്തിയത് മൂന്ന് വാളുകള്‍! - പഞ്ചാബില്‍ നിന്നും വാളുകള്‍ കൊറിയറായി പൂനെയില്‍
🎬 Watch Now: Feature Video
പൂനെ : ഭക്ഷണ സാധനങ്ങള്‍ മുതല്‍ ഇലക്ട്രോണിക് വസ്‌തുകള്‍ വരെ കൊറിയര്‍ സംവിധാനം ഉപയോഗിച്ച് ലോകത്തിന്‍റെ പല ഭാഗത്തേക്കും അയക്കാറുണ്ട്. എന്നാല്‍ ഇത് കുറച്ച് കടന്നു പോയി!. പഞ്ചാബിലെ ലുധിയാനയില്‍ നിന്നും പൂനെയിലെ ഡിടിഡിസി കൊറിയര്‍ ഓഫീസിലേക്ക് പേരും മേല്‍വിലാസവുമില്ലാതെ എത്തിയത് മൂന്ന് വാളുകളാണ്.
നല്ലതുപോലെ പൊതിഞ്ഞ് മേല്‍വിലാസമില്ലാതെ എത്തിയ കൊറിയര്‍ കണ്ട് സംശയം തോന്നിയ ഓഫീസ് സ്റ്റാഫാണ് പൊലീസിനെ വിളിച്ചു വരുത്തി പരിശോധിച്ചത്. പൂനെയില്‍ അക്രമ സംഭവങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ഈ സംഭവത്തെ ഗൗരവതരമായാണ് പൊലീസ് കാണുന്നത്. വാളുകളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Last Updated : Feb 3, 2023, 8:22 PM IST