സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ മികവിൽ പ്രതിപക്ഷത്തിന് സങ്കടം വേണ്ടെന്ന് സക്കറിയ
🎬 Watch Now: Feature Video
തിരുവനന്തപുരം: കേരളം കൊവിഡിനെ വിജയകരമായി നേരിടുന്നതിൽ പ്രതിപക്ഷത്തിന് സങ്കടം തോന്നിയിട്ട് കാര്യമില്ലെന്ന് പ്രമുഖ എഴുത്തുകാരൻ സക്കറിയ. സർക്കാരിന്‍റെ പ്രതിരോധ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല. ഒറ്റക്കെട്ടായി മഹാമാരിയെ നേരിടാൻ കേരളത്തിന് കഴിയുന്നത് നവോത്ഥാനത്തിന്റെ ശക്തി മൂലമാണ്. തെരുവുനായ്ക്കളുടെ കാര്യം കൂടി നോക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് കേരളത്തിന്‍റെ സംസ്കാര ചരിത്രത്തിലെ സുവർണ നിമിഷമായാണ് കാണുന്നത്. സി പി എമ്മിനും കേരളത്തിനും കൊവിഡ് മാറ്റം കൊണ്ടുവന്നതായും അദ്ദേഹം ഇ ടി വി ഭാരതിനോട് പറഞ്ഞു. അതേസമയം ഗുണപരമായ മാറ്റങ്ങൾ എത്രകാലം നിലനിൽക്കുമെന്ന് കണ്ടറിയേണ്ടതുണ്ടെന്നും സക്കറിയ സൂചിപ്പിച്ചു. ലോക്ക് ഡൗൺ കാലത്തെ എഴുത്തും രാഷ്ട്രീയവും പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം
Last Updated : May 17, 2020, 6:26 PM IST