യുവമോർച്ച പ്രവർത്തകർ പിഎസ്‌സി ഓഫീസിലേക്ക് മാർച്ച് നടത്തി - march
🎬 Watch Now: Feature Video
കോഴിക്കോട്: യുവമോർച്ച പ്രവർത്തകർ ഉച്ചക്ക് മൂന്ന് മണിയോടെ കോഴിക്കോട്ടെ പിഎസ്‌സിയുടെ റീജിയണൽ ഓഫീസിലേക്ക് മാർച്ച് നടത്തി. യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതി ശിവരഞ്ജിത് ഒന്നാമതെത്തിയ കെഎപി നാലാം ബറ്റാലിയൻ പിഎസ്‌സി പരീക്ഷ റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്യുക, പിഎസ്‌സി പരീക്ഷയുടെ സുതാര്യത ഉറപ്പ് വരുത്തുക, പിഎസ് സി കമ്മീഷനെ പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോർച്ച സംസ്ഥാന സെക്രട്ടറി ടി റനീഷ്, ജില്ലാ പ്രസിഡന്‍റ് ഇ സാലു എന്നിവരുൾപ്പെടെ ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യത്തിൽ വിട്ടതായി നടക്കാവ് പോലീസ് അറിയിച്ചു.