വാളയാർ പീഡനക്കേസ്:യുവമോര്‍ച്ച നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
🎬 Watch Now: Feature Video
കോഴിക്കോട്: വാളയാർ കേസ് പൊലീസ് അട്ടിമറിച്ചതിലും സി.പി.എം നേതാക്കളുടെ ഇടപെടലിലും പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് കെ.പി. പ്രകാശ് ബാബുവിന്‍റെ നേതൃത്വത്തിലായിരുന്നു മാർച്ച്. സംസ്ഥാന പ്രസിഡന്‍റ് കെ.പി. പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടറി ടി. റെനീഷ്, ബബീഷ് ഉണ്ണികുളം, ഇ. സാലു, വിനീഷ് നെല്ലിക്കോട് തുടങ്ങിയ നേതാക്കളെ കസബ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.