യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജി.പി.ഒ ഉപരോധത്തില്‍ സംഘര്‍ഷം
🎬 Watch Now: Feature Video
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജി.പി.ഒ ഉപരോധത്തില്‍ സംഘര്‍ഷം. മുപ്പതോളം യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരാണ് ജി.പി.ഒ ഉപരോധത്തില്‍ പങ്കെടുത്തത്. പൊലീസ് സ്ഥലത്ത് എത്തി പ്രതിഷേധക്കാരോട് ഗേറ്റിനു മുന്നിലേക്ക് മാറാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടര്‍ന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്‌ത് നീക്കി.