യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ സൈക്കിൾ യാത്രയ്ക്ക് സമാപനം - യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധ സൈക്കിൾ യാത്രയ്ക്ക് സമാപനം
🎬 Watch Now: Feature Video
തിരുവനന്തപുരം: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ സൈക്കിൾ യാത്ര രാജ്ഭവനിൽ സമാപിച്ചു. കായംകുളത്ത് നിന്ന് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ യാത്ര 100 കിലോമീറ്റർ പൂർത്തിയാക്കിയാണ് രാജ്ഭവന് മുന്നിൽ അവസാനിപ്പിച്ചത്. സമാപന യാത്ര കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ.സി.ജോസഫ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.