കുറ്റിപ്പുറം സ്‌റ്റേഷനില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചു - മലപ്പുറം വാര്‍ത്തകള്‍
🎬 Watch Now: Feature Video
മലപ്പുറം: കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. ശക്തമായ ചൂടില്‍ സമീപത്തെ പുല്‍ക്കാടുകള്‍ക്ക് തീപിടിച്ചതാണ് അപകടകാരണം. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണുണ്ടായിരിക്കുന്നത്. ഇത് രണ്ടാമത്തെ തവണയാണ് സ്‌റ്റേഷന്‍ പരിസരത്തെ പുല്‍ക്കാടിന് തീപിടിക്കുകയും വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്യുന്നത്. എറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്‌സ് തീ അണച്ചത്.