നിലപാട് വ്യക്തമാക്കി വി.കെ. പ്രശാന്ത് - വട്ടിയൂർക്കാവ് ഇലക്ഷൻ വാർത്തകൾ
🎬 Watch Now: Feature Video

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിലല്ല വട്ടിയൂർക്കാവ് മണ്ഡലത്തിന്‍റെ വികസനത്തിലാണ് തന്‍റെ നിലപാടെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ പ്രശാന്ത്. വിവാദങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ വെല്ലുവിളിക്കുന്ന കോൺഗ്രസും ബി.ജെ.പിയും വട്ടിയൂർക്കാവിന്‍റെ വികസനത്തിൽ നിലപാട് വ്യക്തമാക്കണമെന്നും വി.കെ പ്രശാന്ത് ആവശ്യപ്പെട്ടു. എൻ.എസ്.എസിന്‍റെ ശരിദൂര നിലപാട് വട്ടിയൂർക്കാവിൽ സ്വാധീനിക്കില്ലെന്നും എൻ.എസ്.എസ്, എസ്.എൻ.ഡി.പി അടക്കമുള്ള എല്ലാവരുടെയും പിന്തുണയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വി.കെ. പ്രശാന്ത് ഇ ടി വി ഭാരതിനോട് പറഞ്ഞു.