പ്രതീക്ഷിക്കാത്ത വിധിയാണ് ഉണ്ടായതെന്ന് ഉമ്മൻ ചാണ്ടി - ooman chandi Oommen Chandy said that the verdict was unexpected
🎬 Watch Now: Feature Video
കോട്ടയം: പ്രതീക്ഷിക്കാത്ത വിധിയാണ് ഉണ്ടായതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഗവൺമെൻ്റിൻ്റെ ഭരണ പരാജയം ജനങ്ങളെ ബോധ്യപ്പെടുത്താൻ യുഡിഎഫ് ശ്രമിച്ചു, പക്ഷേ ജനവിധി എതിരായെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. രാഷ്ട്രീയത്തിൽ തോൽവി സ്വഭാവികം മാത്രമാണ്. പരാജയത്തെ നിരാശയോടെയല്ല വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും ഭാവി കാര്യങ്ങൾ കൂട്ടായി ആലോചിക്കുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.